വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ,എല്ലാ വീടുകളിലും ,പച്ചക്കറി കൃഷിയാരംഭിക്കുകയാണ് .കോവിഡ് 19 രോഗവ്യാവനം തടയുന്നതിനായി ,എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യമാണ് ,വീട്ടിൽ വെറുതേയിരുന്ന് സമയം പാഴാക്കാതെ ,വീട്ടുമുറ്റത്തും മട്ടുപ്പാവിലും ,പച്ചക്കറി കൃഷിയാരം ക്കുകയെന്ന ,കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ,വടക്കേക്കര ഗ്രാമപഞ്ചായത്തു ഭരണ സമിതി യോഗം ചേർന്ന് പഞ്ചായത്തിലെ എല്ലാ വീടുകളിലും കൃഷിയാരംഭിക്കുവാൻ തീരുമാനിച്ചു. ഇതിനോടകം 4827 വിടുകളിൽ കഴിഞ്ഞ 5 ദിവസം കൊണ്ട് ,വീട്ടുമുറ്റങ്ങളിലും ,മട്ടുപ്പാവിലും പച്ചക്കറി തോട്ടങ്ങൾ ഒരുക്കാൻ കഴിഞ്ഞു. ചീര, പയർ ,വെണ്ട ,വഴുതന ,മുളക് ,പാവൽ ,പടവലം ,പീച്ചിൽ ,കോവൽ ,നിത്യവഴുതന ,തക്കാളി ,അമര ,വാളങ്ങ ,ചുരയ്ക്ക ,മത്തൻ തുടങ്ങിയ പച്ചക്കറി വിളകളും ,പയർ ,കടല ,കടുക് ,ജീരകം ,ഗോദ മ്പ് ,ഉഴുന്ന് ,ചെറുപയർ എന്നിവയുടെ വിത്ത് വിതച്ച് ,ഇളം തൈകൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ,നടന്നു വരുന്നു. നടാൻ ആവശ്യമായ ,തൈകൾ ഗ്രാമപഞ്ചായത്ത് നഴ്സറിയിൽ മുളപ്പിച്ച്, ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി വിതരണം എത്തിച്ചു നൽകുകയാണ്.
ഗ്രാമ പഞ്ചായത്തംഗങ്ങൾ ,ഹരിത കർമ്മ സേനാ അംഗങ്ങൾ ,കാർഷിക കർമ്മ സേനാ അംഗങ്ങൾ ,കുടുംബശ്രീപ്രവർത്തകർ. ബഹുജന സംഘടനകളിൽപ്പെട്ടവർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവർ ,വീടുകളിൽ പച്ചക്കറിതൈകൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷി ചലഞ്ചിൽ പങ്കാളിയാവുക എന്ന ശീർഷകത്തിൽ ശക്തമായ ജനകീയ ഇടപെടൽ നടത്തി പുത്തൻ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വടക്കേക്കര ഗ്രാമപഞ്ചായത്ത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ ,വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ കൃഷിയാരംഭിക്കുവാനുള്ള പരിശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കുടുംബശ്രീയംഗങ്ങൾക്ക് തടാനാവശ്യമായ നടീൽ വസ്തുക്കൾ വിതരണമാരംഭിച്ചു .7000 ത്തോളം വരുന്ന കുടുംബശ്രീ പ്രവർത്തകരുടെ വീടുകളിൽ കൃഷിയാരംഭിക്കുകയാണ്. ഗ്രാമ പഞ്ചായത്തിലെ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിലും കൃഷി പ്രോത്സാഹന പ്രവർത്തനങ്ങൾ നടന്നുവരുന്നു. വടക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നിയന്ത്രണത്തിലുള്ള എക്കോ ഷോപ്പ് വഴി ,ജൈവവളങ്ങൾ ,ജൈവ കീടനാശിനികൾ ,ഗ്രോബാഗ് ,വളർച്ചാ ത്വരഗങ്ങൾ ഹൈബ്രിഡ് വിത്തുകൾ മുതലായ കൃഷിയനുബന്ധ വസ്തുക്കൾ വിതരണം നടത്തുന്നു. .കൊറോണാ കാലത്ത് ,വീട്ടുവളപ്പിലും ,മട്ടുപ്പാവിലും മികച്ച പച്ചക്കറി തോട്ടം ഒരുക്കുന്നവർക്ക്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പുരസ്കാരം നൽകുവാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി കൃഷിയാരംഭിക്കാൻ എല്ലാ ജനവിഭാഗങ്ങളും രംഗത്തുവരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KM അംബ്രോസ് ജനങ്ങേളോട് അഭ്യർത്ഥിച്ചു.വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കൃഷിയാരംഭിച്ച് ,തീരദേശത്തിന്റെ കാർഷിക ഗാഥയുമായി ,മുന്നേറുകയാണ്.
Share your comments