ആലപ്പുഴ : കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ വനിതാ സെൽഫി എക്സിക്യൂട്ടീവ് അംഗം റജി പുഷ്പാംഗദന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയാണ് വിളവെടുത്തത്. അടച്ചുപൂട്ടലിൽ ആഘോഷങ്ങൾക്ക് അവധിയായപ്പോഴാണ് വരുമാന മാർഗ്ഗവുമായി വനിതാ സെൽഫി പ്രവർത്തകർ കൃഷി തുടങ്ങിയത്. വീട്ടുവളപ്പിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് കൃഷി ചെയ്തത്. പീച്ചിലും പച്ചമുളകും തക്കാളിയും വഴുതനയും മത്തനും എല്ലാം സുലഭമായി തോട്ടത്തിൽ വിളഞ്ഞിട്ടുണ്ട്.
കർഷക അവാർഡു ജേതാവ് ശുഭകേശനും കാർഷിക ഉപദേശക സമിതി കൺവീനർ ജി. ഉദയപ്പനുമാണ് കൃഷിക്ക് വേണ്ട ഉപദേശങ്ങൾ നൽകിയത്. വനിതാ സെൽഫി അംഗങ്ങൾ ഗ്രൂപ്പായി ചേർന്ന് പൂകൃഷിയടക്കം നേരത്തേ നടത്തിയിരുന്നു. The women selfie members had earlier joined the group and conducted flower farming.
കെ.കെ. കുമാരൻ പെയിൻ & പാലിയറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാർ , ശുഭകേശൻ എന്നിവർ പങ്കെടുത്തു
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മഹാമാരിയിലെ പേമാരിയെ അതിജീവിച്ച് ശുഭകേശന്‍റെ പയർ വിളവെടുപ്പിൽ നൂറുമേനി
#Vegetable#Krishi#Alappuzha#Agriculture#Farm
Share your comments