സംസ്ഥാനത്ത് പച്ചക്കറികളുടെ വില ഉയരുന്നു .കാരണമായി തമിഴ്നാട്ടിൽ തുടരുന്ന മഴ.ഒരാഴ്ചയ്ക്കിടെ പല പച്ചക്കറികളുടെയും വിലയിൽ 50 മുതൽ 100 ശതമാനം വരെ വർധനവാണ് ഉണ്ടായത്. ഒരാഴ്ച മുൻപ് കിലോയ്ക്ക് 30 രൂപ വിലയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് മൂന്നാർ ചന്തയിൽ ഇപ്പോഴത്തെ വില 50 രൂപയാണ്.മഴയുടെ കാരണം പറഞ്ഞ് പച്ചക്കറി വരവ് കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി ഇവിടെ വ്യാപാരികൾ അമിതമായി വില വർധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
തേനി ചന്തയിൽ ചെറിയ ഉള്ളിയുടെ മൊത്തവില 10 മുതൽ 15 രൂപ വരെ മാത്രമാണ്. തമിഴ്നാട്ടിലെ ഒട്ടംഛത്രം ചന്തയിൽ തക്കാളിയുടെ മൊത്തവില 5.70 രൂപ മാത്രമാണ്. എന്നാൽ ഇവിടെ നിന്ന് എത്തിക്കുന്ന തക്കാളി മൂന്നാറിൽ വിൽക്കുന്നത് കിലോക്ക് 30 രൂപയ്ക്കാണ്. തമിഴ്നാട്ടിലെ ഉദുമൽപേട്ട, മധുര, ആണ്ടിപ്പട്ടി, തേനി, ചിന്നമന്നൂർ, ഒട്ടംഛത്രം ചന്തകളിൽ നിന്നാണ് മൂന്നാറിലേക്ക് പച്ചക്കറികൾ എത്തുന്നത്.
Share your comments