1. News

വെന്‍ഷ്വര്‍ കേരളത്തിൽ 1500 കോടി നിക്ഷേപിക്കും, 6 വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ചു; കൂടുതൽ കാർഷിക വാർത്തകൾ

എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ യു.എസ് കമ്പനിയായ venture കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും. വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.

Anju M U
rabi
വെന്‍ഷ്വര്‍ കേരളത്തിൽ 1500 കോടി നിക്ഷേപിക്കും, 6 വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ചു; കൂടുതൽ കാർഷിക വാർത്തകൾ
  1. തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇനിമുതൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം. വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്ക് നൽകുന്നതിന് സമാനമായ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. തേനീച്ച ആക്രമണത്തിലോ കടന്നലാക്രമണത്തിലോ പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് ചെലവാകുന്ന തുക പരമാവധി ഒരു ലക്ഷം രൂപ വരെയും അനുവദിക്കും. നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്, സർക്കാർ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പട്ടികവർഗക്കാർക്ക് ചികിത്സച്ചെലവ് മുഴുവനും ലഭിക്കും. വനത്തിനകത്തോ പുറത്തോ ആക്രമണം നേരിടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും.
  2. കർഷകരുടെ ഉൽപ്പാദനവും വരുമാനവും വർധിപ്പിക്കുന്നതിനായി 6 വിളകളുടെ മിനിമം താങ്ങുവില കേന്ദ്രം വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയിലാണ് മിനിമം താങ്ങുവില ഉയർത്താൻ തീരുമാനിച്ചത്. 2023-24 വിൽപ്പനകാലയളവിൽ വരുന്ന  6 റാബി വിളകളുടെ മിനിമം താങ്ങുവിലയാണ് വർധിപ്പിച്ചത്. ഗോതമ്പ് ക്വിന്റലിന് 110 രൂപയും ബാർലിയ്ക്ക് 100 രൂപയും പയറിന് 105 രൂപയും വർധിപ്പിച്ചു. ഏറ്റവും ഉയർന്ന താങ്ങുവില വർധനവ് 500 രൂപ ഉയർത്തിയ തുവരപരിപ്പിനാണ്. ഇതുകൂടാതെ, കടുകിന് 400 രൂപയും കുങ്കുമപ്പൂവിന് 209 രൂപയും വർധിപ്പിച്ചിട്ടുണ്ട്.
  1. എംപ്ലോയര്‍ സര്‍വീസ് മേഖലയിലെ യു.എസ് കമ്പനിയായ വെന്‍ഷ്വര്‍ കേരളത്തില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തും. വെന്‍ഷ്വറിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടെ നിലവില്‍ 200 ഓളം പേരാണ് ജോലി ചെയ്യുന്നത്. കിന്‍ഫ്ര അനുവദിച്ച രണ്ടേക്കര്‍ ഭൂമിയില്‍ ആക്‌സല്‍ ഇന്‍ഫിനിയം പണികഴിപ്പിച്ച ആധുനിക സൗകര്യങ്ങളുള്ള കെട്ടിടത്തിലാണ് വെന്‍ഷ്വര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കാവശ്യമായ മാനവശേഷി, പേ റോള്‍, റിസ്‌ക് മാനേജ്മെന്റ്, ജീവനക്കാര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍ എന്നീ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് വെന്‍ഷ്വര്‍. പത്ത് രാജ്യങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ലോകത്തെ പ്രൊഫഷണല്‍ എംപ്ലോയര്‍ ഓര്‍ഗനൈസേഷന്‍ ആയ വെന്‍ഷ്വറിന് ഒരുലക്ഷത്തിലധികം ബിസിനസ് കൂട്ടാളികളാണുള്ളത്.
  1. വിദേശയാത്രയില്‍ നോര്‍വേയുമായി സഹകരണം ശക്തമാക്കാന്‍ നടത്തിയ ചര്‍ച്ചകള്‍ കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് കുതിപ്പ് നല്‍കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിഷറീസ് രംഗത്തെ വന്‍ ശക്തികളിലൊന്നാണ് നോര്‍വേ. കേരളത്തില്‍ മാരിടൈം ക്ലസ്റ്റര്‍ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കള്‍ച്ചര്‍ രംഗത്ത് പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും കേരളത്തിന് നോര്‍വേയുടെ സഹായ വാഗ്ദാനം ലഭിച്ചു. നോര്‍വേ ഫിഷറീസ് മന്ത്രി ജോര്‍ണര്‍ സെല്‍നെസ്സ് സ്‌കെജറന്‍ ഇത് സംബന്ധിച്ച് ഉറപ്പുകള്‍ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പരിസ്ഥിതിയെയും ആവാസ വ്യവസ്ഥകളെയും പരിക്കേല്‍പ്പിക്കാതെ തുരങ്കപാതകള്‍ നിർമിച്ച് സുഗമമായ ഗതാഗതം സാധ്യമാക്കുന്ന നോര്‍വേ മാതൃക കേരളത്തിനും നടപ്പിലാക്കാനാകും. പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി വിശദീകരിച്ചു.
  2. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷന്റെ വെബ്‌സൈറ്റും മാർഗരേഖയും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന സ്കൂളിന് 20 ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും. സ്‌കൂളുകൾക്ക് ഓൺലൈനായി  നവംബർ 4 വരെ അപേക്ഷിക്കാം. hv.kite.kerala.gov.in എന്ന പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്ന 100 സ്‌കൂളുകളുടെ ഫ്‌ലോർ ഷൂട്ട് നവംബർ അവസാനവാരം ആരംഭിക്കും. ഈ സ്‌കൂളുകൾക്ക് 15,000 രൂപ വീതം ലഭിക്കും. പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്ന സ്‌കൂളുകളിൽ ഹരിതവിദ്യാലയം സംഘം സന്ദർശനം നടത്തി ഡോക്യുമെന്റേഷൻ നടത്തും.
  1. ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ തെങ്ങിന് പച്ചിലവളം ഉൽപാദനത്തിനായി ശീമക്കൊന്ന നടീൽ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടന്ന ശീമക്കൊന്ന നടീൽ ക്യാമ്പയ്ൻ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് ഉദ്ഘാടനം ചെയ്തു. പാനായിക്കുളത്തെ നാളികേര കർഷകനായ PA ഹസൈനാരുടെ കൃഷിയിടത്തിലാണ് ശീമക്കൊന്ന നടീൽ ഉദ്ഘാടനം നടന്നത്. ഗ്രാമ പഞ്ചായത്തംഗം ഉഷ രവി അധ്യക്ഷത വഹിച്ചു. ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് , കൃഷി അസിസ്റ്റൻ്റ് SK. ഷിനു, PT. ശോഭന, KV വിനോദ് ലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശീമക്കൊന്നയുടെ കാർഷിക പ്രാധാന്യം വിളംബരം ചെയ്യുന്ന തരത്തിൽ ശീമക്കൊന്നയുടെ കമ്പുശേഖരണവും, തെങ്ങിൻ തോപ്പുകളിൽ നട്ടുപിടിപ്പിക്കലും, കാർഷിക വിളകൾക്ക് പുതയിടലും, ജൈവവളക്കൂട്ടുകളുടെ നിർമ്മാണത്തിനുപയോഗിക്കലുമായി ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയാണ്. മണ്ണിന് പോഷക ഗുണം നൽകുന്ന വളം കൂടുതലായി മണ്ണിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ശീമക്കൊന്ന ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നത്.
  2. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കരുമാല്ലൂർ കൃഷി ഭവന്റെയും വെസ്റ്റ് വെളിയത്തുനാട് പാഠശേഖര സമിതിയുടെയും നേതൃത്വത്തിൽ നെൽ കൃഷിയിലെ ഉത്തമ വള പ്രയോഗവും രോഗ കീട ആക്രമണങ്ങളും പരിഹാരങ്ങളും മുൻ കരുതലുകളും എന്ന വിഷയത്തിൽ ആത്മ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. അരീക്കുഴ, ഇടുക്കി ജില്ല കൃഷി തോട്ടം  ഫാം സൂപ്രണ്ട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ ക്ലാസിന് നേതൃത്വം നൽകി. കരുമാല്ലൂർ കൃഷി ഓഫീസർ എൽസ ജൈൽസ് പാഠശേഖര സമിതി പ്രസിഡന്റ്‌ റഷീദ് കൊടിയൻ, സെക്രട്ടറി എ.എൻ.അശോകൻ,കൃഷി അസിസ്റ്റന്റ് അഭിലാഷ് എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.
  1. RKVY പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എടവനക്കാട് കൃഷിഭവനിലെ പൊക്കാളി സമാജത്തിന് കൃഷി വകുപ്പ് വാങ്ങി നൽകിയ മെതിയന്ത്രം ഉപയോഗിക്കുന്നതിൽ പരിശീലനം സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ സുദീർഘമായ പ്രവർത്തന പാരമ്പര്യമുള്ള സഹകരണ സ്ഥാപനമായ RAIDCO ആണ് യന്ത്രം നിർമിച്ചു നൽകിയതും പരിശീലനം നൽകിയതും. ആലുവ റൈഡ്ക്കോ ബ്രാഞ്ച് മാനേജർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ സാജിത് എന്നിവർ പങ്കെടുത്തു.
  2. ലോകത്തിന്‍റെ വിവിധയിടങ്ങളിലേക്ക് സൗദി കാപ്പിയുടെ രുചി പടർത്തുക എന്ന ലക്ഷ്യത്തോടെ സൗദി സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ഒരാഴ്ചത്തെ ആഗോള കാമ്പയിൻ സമാപിച്ചു. അന്താരാഷ്ട്ര കോഫി ദിനാചരണത്തോടനുബന്ധിച്ച്, കഴിഞ്ഞ ആഴ്ചയാണ് കാമ്പയിന് തുടക്കം കുറിച്ചത്. കേവലം ഒരു പാനീയം എന്നതിനപ്പുറത്ത് സൗദി കാപ്പിയുടെ സാംസ്കാരിക മൂല്യവും ദേശീയ വ്യക്തിത്വവും ലോകത്തിന്‍റെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കാമ്പയിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ന്യൂയോർക്, ലണ്ടൻ, റോം, പാരിസ് എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രചാരണ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉപഭോക്താക്കളിൽ ഒന്നാണ് സൗദി അറേബ്യ. 'വിഷൻ 2030'ന്‍റെ ഭാഗമായി കാപ്പി ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പരിഷ്കരണ, പ്രചാരണ പദ്ധതികളുടെ ലക്ഷ്യം.
  1. എംഎസ് സ്വാമിനാഥൻ സ്‌കൂൾ ഓഫ് അഗ്രികൾച്ചറുമായി സഹകരിച്ച് കൃഷി ജാഗരൺ ഒഡീഷയിൽ സംഘടിപ്പിച്ച കൃഷി ഉന്നതി സമ്മേളനത്തിൽ, സിക്കിം കാർഷിക വകുപ്പിന്റെ കീഴിലുള്ള സഹകരണ സ്ഥാപനമായ സിംഫെഡ് പ്രധാന സ്പോൺസറായി. 15 വർഷത്തിലേറെയായി 1 ലക്ഷത്തി 70,000 കർഷകർക്കൊപ്പം ചേർന്ന് സിംഫെഡ് പ്രവർത്തിച്ച് വരുന്നു. സിക്കിം, അസം, ത്രിപുര, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ഗോവ, ലക്ഷദ്വീപ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കർഷകരുമായാണ് സിംഫെഡിന്റെ പ്രവർത്തനം. കർഷകർ, എഫ്പിഒകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, എൻജിഒകൾ, വ്യാപാരികൾ, ഗവേഷകർ തുടങ്ങിയവരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ സിംഫെഡ്, കാർഷിക വിപണന മേളകൾ സംഘടിപ്പിക്കുന്നു. കർഷകരിൽ നിന്ന് നേരിട്ടോ എഫ്‌പിഒകൾ വഴിയോ ഉൽപന്നങ്ങൾ സംഭരിക്കുക, ഇടനിലക്കാരെ ഒഴിവാക്കുക, ജൈവകർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്നിവയാണ് സിംഫെഡിന്റെ പ്രവർത്തനങ്ങൾ.
  1. കേരളത്തിൽ ഇന്ന് മുതൽ 22 വരെ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം  പടിഞ്ഞാറു - വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22 ഓടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യൂന മർദ്ദമായും, തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതുകൂടാതെ, അറബികടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രസർക്കാരിന്റെ കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിൽ (സ്മാം) രജിസ്ട്രേഷൻ ആരംഭിച്ചു

English Summary: Venture to invest 1500 crores in Kerala, increase in minimum support price for 6 crops; More agricultural news

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds