വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വിഎഫ്പിസികെ) കൽപ്പറ്റയിലെ പ്രളയ ബാധിത മേഖലയിലെ പഴം, പച്ചക്കറി കൃഷി പുനരുജ്‌ജീവിപ്പിക്കുന്നതിനായി 2.50 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നു. സംസ്‌ഥാന ഹോർട്ടിക്കൾച്ചർ മിഷൻ്റെ സഹായത്തോടെയാണിത്. വാഴക്കൃഷി വ്യാപനത്തിന് 1.58 കോടിയും ടിഷ്യൂ കൾച്ചർ ടിഷ്യൂ കൾച്ചർ നേന്ത്രവാഴ പ്രോൽസാഹനത്തിന് 3.75 ലക്ഷം, ഹൈബ്രിഡ് കൃഷിക്ക് 68.8 ലക്ഷം, ഇഞ്ചി–മഞ്ഞൾ കൃഷിക്കായി 19.8 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിക്കുക.
ആനുകൂല്യം വിഎഫ്പിസികെയിൽ അംഗങ്ങളായ കർഷകർക്ക് മാത്രമാണ് ലഭിക്കുക. മൊത്തം 600 ഹെക്‌ടർ സ്‌ഥലത്ത് വാഴകൃഷി വ്യാപിപ്പിക്കും. 10 ഹെക്‌ടറിൽ ടിഷ്യൂ കൾച്ചറൽ നേന്ത്രവാഴ വ്യാപനത്തിനും 344 ഹെക്‌ടറിൽ ഹൈബ്രിഡ് പച്ചക്കറി കൃഷിചെയ്യാനും, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നതിന്165 ഹെക്‌ടർ സ്‌ഥലത്തേക്കുമാണ് തുക വകയിരുത്തിയിട്ടുള്ളത്.
ജില്ലയിലെ 17 സ്വാശ്രയ കർഷക സമിതികൾ വഴിയാണ് കാർഷിക ഉൽപന്നങ്ങൾ വിപണനം നടത്തുന്നത്. കൂടാതെ പ്രത്യേക വാഴക്കൃഷി മേഖലയുടെ ഭാഗമായി 36 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലയിൽ നടത്തും. മുളക്, ഇക്കൊല്ലം ജില്ലയിൽ മൊത്തം 3 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കും.
Share your comments