<
  1. News

വിയറ്റ്‌നാം കുരുമുളകിന്റെ വരവ് ഇന്ത്യന്‍ കുരുമുളക് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി

വിയറ്റ്‌നാമില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടല്ലാതെയുള്ള കുരുമുളകിന്റെ വന്‍തോതിലുള്ള വരവ് ഇന്ത്യന്‍ കുരുമുളകിന് വലിയ ഭീഷണിയായിരിക്കുകയാണ്. നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നാണ് ഈ കടന്നുകയറ്റം. 2016 ല്‍ കിലോക്ക് 694 രൂപ ലഭിച്ചിരുന്ന കുരുമുളകിന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിപണി വില 350-400 രൂപ മാത്രമായിരുന്നു. നവംബര്‍ ആദ്യം ഇത് 322 രൂപയായി കുറഞ്ഞു.

Ajith Kumar V R

വിയറ്റ്‌നാമില്‍ നിന്നും ഇന്ത്യയിലേക്ക് നേരിട്ടല്ലാതെയുള്ള കുരുമുളകിന്റെ വന്‍തോതിലുള്ള വരവ് ഇന്ത്യന്‍ കുരുമുളകിന് വലിയ ഭീഷണിയായിരിക്കുകയാണ്. നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നാണ് ഈ കടന്നുകയറ്റം. 2016 ല്‍ കിലോക്ക് 694 രൂപ ലഭിച്ചിരുന്ന കുരുമുളകിന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിപണി വില 350-400 രൂപ മാത്രമായിരുന്നു. നവംബര്‍ ആദ്യം ഇത് 322 രൂപയായി കുറഞ്ഞു.

 2015 ല്‍ നേപ്പാളിലൂടെയുള്ള വിയറ്റ്‌നാം കുരുമുളകിന്റെ വരവ് 48 ടണ്ണായിരുന്നത് ഇപ്പോള്‍ 5930 ആയി മാറിയെന്ന് കര്‍ണ്ണാടക പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ Shirish Vijayendra പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം (Free Trade Agreement-FTA) ശ്രീലങ്കയ്ക്ക് 2500 ടണ്‍വരെ നികുതി ഇല്ലാതെ ഇറക്കുമതി ചെയ്യാം. ആ ആനുകൂല്യം ദുരുപയോഗം ചെയ്യുകയാണ് ശ്രീലങ്ക. SAARC കരാര്‍ പ്രകാരം കൊണ്ടുവന്നാല്‍ 8 ശതമാനവും ASEAN ഉടമ്പടി പ്രകാരം കൊണ്ടുവന്നാല്‍ 50 ശതമാനവും നികുതി നല്‍കണം.

 ASEAN രാജ്യങ്ങളില്‍ ഉത്പ്പാദിപ്പിക്കുന്ന കുരുമുളക് നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിക്കാനാണ് ശ്രീലങ്കയും നേപ്പാളും സഹായിക്കുന്നതെന്ന് UPASI വൈസ് പ്രസിഡന്റ് M.P.Cheriyan പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് കുരുമുളക് കര്‍ഷകരും വില്‍പ്പനക്കാരും ആവശ്യപ്പെടുന്നു. കുരുമുളക് ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും Export Oriented Units (EOU) , Special Economic Zone (SEZ) units എന്നിവ ആഭ്യന്തര മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നത് ഒഴിവാക്കണമെന്നും ഈ യൂണിറ്റുകള്‍ മികച്ച മൂല്യവര്‍ദ്ധന നടത്തി കയറ്റുമതി ചെയ്യുന്നു എന്നത് ഉറപ്പാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.

54,640 ടണ്ണാണ് ഇപ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പ്പാദനം. ഇതില്‍ 30,470 ടണ്‍ കേരളവും 19,190 ടണ്‍ കര്‍ണ്ണാടകവും ഉത്പ്പാദിപ്പിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ശ്രദ്ധയും ഈ വിഷയത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
 
The arrival of Vietnamese pepper has cast a shadow over Indian pepper farmers
 
Large imports of pepper, not directly from Vietnam to India, pose a major threat to Indian pepper. The incursions came from neighboring Nepal and Sri Lanka. In 2016, the market price of pepper was only Rs 350-400 per kg as against Rs 694 per kg in 2016. In early November, it dropped to Rs 322. Shirish Vijayendra, Chairman, Karnataka Planters' Association, said that the arrival of Vietnamese pepper through Nepal in 2015 was 48 tonnes and presently it stands as 5,930 tonnes. Under the India-Sri Lanka Free Trade Agreement (FTA), Sri Lanka can import up to 2,500 tonnes duty-free. Sri Lanka is misusing that advantage.
If brought under the SAARC agreement, the tax is 8 per cent and if brought under the ASEAN agreement,tax is  50 per cent of the cost. UPASI Vice President M.P.Cheriyan said that Sri Lanka and Nepal are helping to cut the tax on pepper produced in ASEAN countries and bring it to India. Pepper growers and sellers are demanding immediate action from the central government in this regard. The organizations demanded that the import of pepper be curtailed and that the export of Oriented Units (EOU) and Special Economic Zone (SEZ) units be directed not to sale in the domestic market and that these units be asked to export after high end  value addition to the imported good. India's current production of pepper is 54,640 tonnes. Of this, Kerala produces 30,470 tonnes and Karnataka 19,190 tonnes. There is also an urgent need for state governments to address this issue, association representatives said
English Summary: vietnam pepper in indian market

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds