ആലപ്പുഴ:വീയപുരം കൃഷിഭവൻ പരിധിയിലെ 144 ഹെക്ടർ വിസ്തീർണ്ണമുള്ള പുഞ്ചപ്പാടത്താണ് വിതയിറക്കിയത്.ഇന്നലെ രാവിലെ കൃഷി ഓഫിസർ നന്ദ കുമാർ, കൃഷി അസിസ്റ്റൻ്റ് മുരളീധരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ വിത്തെറിഞ്ഞാണ് വിതയുത്സവത്തിന് തുടക്കം കുറിച്ചത്.
4 ദിവസത്തിനുള്ളിൽ വിതയിറക്ക് പൂർത്തീകരിക്കും. നാഷണൽ സീഡ് കോർപറേഷൻ വഴി കൃഷി വകുപ്പ് വിതരണം ചെയ്ത വിത്ത് കിളിർക്കാത്തതിനെ തുടർന്ന് പുതിയ വിത്ത് സ്വകാര്യ വ്യക്തികളിൽ നിന്നും കർഷകർ കണ്ടെത്തിയിരുന്നു. ഇക്കാരണത്താൽ കൃഷിയിറക്ക് വൈകിയിരുന്നു. Due to this, the cultivation was delayed. 15 ദിവസത്തോളം വൈകിയാണ് വിത ആരംഭിച്ചത്.ചടങ്ങിൽ പാടശേഖര സമിതി സെക്രട്ടറി ജയിംസ്, കൺവീനർ ബഷീർ കുട്ടി, ഭാരവാഹികളായ തമ്പി മീനത്തേൽ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :രണ്ടാം വിള കൃഷി -നവം . 18 ന് വാളയാര്‍ ഡാം തുറക്കും
Share your comments