<
  1. News

വോഡഫോൺ ഐഡിയ, ജിയോ എന്നി കമ്പനികൾ, ഉപഭോക്താക്കൾക്ക് സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ചു

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയയും. ഉപഭോക്താക്കൾക്ക് സൗജന്യ റീചാര്‍ജ് പാക്ക് എയര്‍ടെൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. 49 രൂപയുടെ പ്രീ‍പെയ്‍ഡ് പ്ലാനാണ് സൗജന്യമായി നൽകുന്നത്.

Meera Sandeep
Vodafone Idea and Geo have announced free recharges for their customers
Vodafone Idea and Geo have announced free recharges for their customers

വോഡഫോൺ ഐഡിയ ഓഫര്‍

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സൗജന്യ റീചാര്‍ജ് പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയയും. 

ഉപഭോക്താക്കൾക്ക് സൗജന്യ റീചാര്‍ജ് പാക്ക് എയര്‍ടെൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. 49 രൂപയുടെ പ്രീ‍പെയ്‍ഡ് പ്ലാനാണ് സൗജന്യമായി നൽകുന്നത്.

കൂടാതെ 79 രൂപയുടെ പ്രത്യേക കോമ്പോ റീച്ചാര്‍ജ് വൗച്ചറും പുറത്തിറക്കിയിട്ടുണ്ട്. 128 രൂപയുടെ ഇരട്ടി ടോക്ക് ടൈം, 28 ദിവസ കാലാവധിയിൽ ലഭ്യമാകും., 200 എംബി ഡാറ്റ കൂടാതെയാണ് ഇത്. എയര്‍ടെലും 49 രൂപയുടെ സൗജന്യ റീചാര്‍ജ് പാക്കാണ് ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചത്. 38.52 രൂപയുടെ ടോക്ക് ടൈമും 100എംബി ഡാറ്റയും സൗജന്യമായി ലഭിക്കും. ഒറ്റത്തവണത്തേക്കാണിത്.

ജിയോ ഓഫര്‍ 

റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് ജിയോ കൊവിഡ് കാലയളവിൽ പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകൾ ആണ് നൽകുന്നത്. പ്രതിദിനം 10 മിനിറ്റ് ആണ് സൗജന്യ കോൾ ലഭിക്കുക, നിലവിലുള്ള പകർച്ചവ്യാധി കാരണം റീചാർജ് ചെയ്യാൻ കഴിയാത്ത ജിയോഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി.

കൊവിഡ് കാലത്ത് ജിയോഫോൺ ഉപഭോക്താക്കളെ നിലനിർത്തുക മാത്രമല്ല, ഇന്ത്യയിലെ 300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കളെ ആകർഷിക്കുകയും ചെയ്യുന്നതിനാണ് ജിയോയുടെ പ്രത്യേക ഓഫര്‍. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിൽ തുടര്‍ച്ചയായി വിജയിച്ചു കൊണ്ടിരിക്കുന്ന എയര്‍ടെല്ലും പ്രതിസന്ധി ഘട്ടത്തിൽ ഉപഭോക്താക്കളെ നിലനിര്‍ത്താൻ ലക്ഷ്യമിടുന്നു. 

ഇതിനു പിന്നാലെയാണ് വോഡഫോൺ ഐഡിയയും ഓഫറുമായി രംഗത്ത് എത്തിയിരിക്കുന്നത്.

English Summary: Vodafone Idea and Geo have announced free recharges for their customers

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds