<
  1. News

കൃഷിയിലെ സാങ്കേതിക കൈമാറ്റ സംവിധാനത്തെ കുറിച്ച് മുൻ കൃഷി ഉപദേഷ്ടാവ് ഡോ. വി.വി. സദാമതെ

ആസൂത്രണ കമ്മീഷൻ മുൻ കൃഷി ഉപദേഷ്ടാവ് ഡോ. വി.വി. സദാമതെ ഇന്ന് കൃഷി ജാഗരണിന്റെ ചീഫ് എഡിറ്റർ എം.സി ഡൊമിനിക്, ഡയറക്ടർ ഷൈനി ഡൊമിനിക്, മറ്റ് ടീം അംഗങ്ങളുമായി ഡൽഹി ഓഫീസിൽ കൂടിക്കാഴ്ച നടത്തി.

Priyanka Menon
ആസൂത്രണ കമ്മീഷൻ മുൻ കൃഷി ഉപദേഷ്ടാവ് ഡോ. വി.വി. സദാമതെ
ആസൂത്രണ കമ്മീഷൻ മുൻ കൃഷി ഉപദേഷ്ടാവ് ഡോ. വി.വി. സദാമതെ

ആസൂത്രണ കമ്മീഷൻ മുൻ കൃഷി ഉപദേഷ്ടാവ് ഡോ. വി.വി. സദാമതെ ഇന്ന് കൃഷി ജാഗരണിന്റെ ചീഫ് എഡിറ്റർ എം.സി ഡൊമിനിക്, ഡയറക്ടർ ഷൈനി ഡൊമിനിക്, മറ്റ് ടീം അംഗങ്ങളുമായി ഡൽഹി ഓഫീസിൽ കൂടിക്കാഴ്ച നടത്തി. ഭാഗ്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി കൃഷി ജാഗരൺ കണക്കാക്കുന്ന ഒരു ചെടി നൽകി കരഘോഷത്തോടെ അദ്ദേഹത്തെ കൃഷി ജാഗരൺ ടീം സ്വാഗതം ചെയ്തു.കൃഷി ജാഗരൺ ടീമംഗങ്ങളോട് അദ്ദേഹം കാർഷിക മേഖലയിലെ സാങ്കേതികവിദ്യ കൈമാറ്റങ്ങളെ കുറിച്ചും കാർഷിക മേഖലയിൽ അത് വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ചും സംസാരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ : Coromandel: സീനിയർ ജനറൽ മാനേജരും മാർക്കെറ്റിംഗ് ഹെഡുമായ സതീഷ് തിവാരിയോടൊപ്പം കൃഷി ജാഗരൺ

വ്യവസായം, സംസ്ഥാന -പ്രാദേശിക ഗവൺമെന്റുകൾ, അക്കാദമിക് തലങ്ങൾ മറ്റ് ഫെഡറൽ ഏജൻസികൾ എന്നിവയുമായുള്ള സാങ്കേതികവിദ്യയുടെ കൈമാറ്റം എന്നതാണ് ചുരുക്ക രൂപത്തിൽ സാങ്കേതികവിദ്യ കൈമാറ്റം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന മികച്ച നൂതന ആശയങ്ങൾ കണ്ടെത്തുകയും അതേ കാര്യം കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്യണം. ഈ പ്രക്രിയ കർഷകർക്ക് കൂടുതൽ കാര്യങ്ങൾ അറിയുവാനും പഠിച്ചെടുക്കാനും പ്രാവർത്തികമാക്കാനും ഉപകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ : 17,000ലധികം വ്യവസായ സംരംഭങ്ങൾ, കേരളത്തിൽ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു

കൂടാതെ ഗവേഷകരിൽ നിന്ന് ലഭ്യമായ വിവരങ്ങൾ തങ്ങളുടെ മേഖലയിൽ കർഷകർക്ക് ഏത് രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചു എന്നതിനെക്കുറിച്ചുള്ള അഭിപ്രായവും ഏകീകരിക്കണം. ഇങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ മാത്രമേ അവർക്കിടയിൽ നിരന്തരമായ ചർച്ചകൾ ഉണ്ടാവുകയുള്ളൂ.

അത്യാധുനിക സാങ്കേതികവിദ്യയെക്കുറിച്ചും പുതിയതോ മെച്ചപ്പെട്ടതോ ആയ വിളകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ നൽകുന്നതിനാൽ കർഷകർക്ക് കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ഒരു വലിയ സഹായ സ്രോതസ്സാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൃഷി വിള ഉൽപാദനവും സംഭരണവും വിതരണവും മാത്രമല്ല പകരം അത് പുഷ്പകൃഷി, കോഴി വളർത്തൽ, മത്സ്യ വളർത്തൽ, പട്ടുനൂൽ കൃഷി തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഒരു വിശാലമായ വ്യവസായമാണ്.

ഇതിനോടൊപ്പം പുതിയ തലമുറ നല്ലരീതിയിൽ കാർഷികരംഗത്തേക്ക് കടന്നുവരുന്നു എന്ന കാര്യം കാർഷികരംഗത്ത് പുതിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾ അഗ്രിബിസിനസിലും സ്റ്റാർട്ടപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കാർഷിക മേഖല കൂടുതൽ ജനപ്രിയം ആകുവാൻ കാരണമാകുന്നു. അതിനാൽ ഇത് സമ്പദ്‌വ്യവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കും.

കൂടാതെ കൃഷി ജാഗരണിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ ആദരിക്കുന്ന അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഒത്തുചേർന്നു.

ഡോ. വി.വി സദാമതെയെ കുറിച്ച്

ഡോ. വി.വി സദാമതെ 1973-ൽ പൂനെ അഗ്രികൾച്ചർ കോളേജിൽ നിന്ന് ബിരുദം നേടി. പിന്നീട്, മാസ്റ്റേഴ്‌സ് & പിഎച്ച്.ഡി തുടങ്ങിയവ അഗ്രികൾച്ചർ എക്സ്റ്റൻഷനിൽ 1975-ലും 1979-ലും യഥാക്രമം ന്യൂഡൽഹിയിലെ IARI-ൽ നിന്ന് കരസ്ഥമാക്കി. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം അഡ്വാൻസ്ഡ് എക്സ്റ്റൻഷൻ മാനേജ്മെന്റിൽ പോസ്റ്റ്-ഡോക്ടറേറ്റ് നേടിയത്. വിസ്കോൺസിനിലെ കോർണർ യൂണിവേഴ്സിറ്റികളിലും ലണ്ടനിലെ റോയൽ ഇൻസ്റ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ അദ്ദേഹം സീനിയർ റിസർച്ച് സ്‌കോളറായി പ്രവർത്തിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ : അടുത്ത 5 വർഷത്തിനുള്ളിൽ പുത്തൻ മാറ്റങ്ങൾ, സാങ്കേതികവിദ്യ നിർണായകമാകും: ടെഫ്ല തുടങ്ങിയിടത്ത് നിന്നും ഇനിയും വളരുമ്പോൾ...

English Summary: vv sadamate participated in the event of krishijagran program kjchoupal

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds