ജയിലുകളിൽ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന ഭക്ഷ്യെയണ്ണയും ഇനി വരുമാനമാകും.
The oil after preparation of food that is left after use in prisons will now be income.
ഇത്രയുംകാലം വെറുതെ കളഞ്ഞിരുന്ന ഉപയോഗിച്ച എണ്ണ ലിറ്ററിന് 25 രൂപ നിരക്കിലാണ് വിൽക്കുക. ബയോഡീസൽ നിർമാതാക്കളാണ് ഇടപാടുകാർ. ജയിൽവകുപ്പ് കമ്പനിയുമായി കരാറിൽ ഒപ്പിട്ടു.
കേരളത്തിലെ 12 ജയിലുകളിൽ ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിപണിയിലിറക്കുന്നുണ്ട്. ബിരിയാണിമുതൽ കായവറുത്തതുവരെ.
ബിരിയാണിയിലും ചിക്കൻകറിയിലും ഉപയോഗിക്കുന്ന ഇറച്ചി എണ്ണയിൽ വറുക്കുന്നതാണ്.
ഒരുതവണ ഉപയോഗിച്ച് ബാക്കിവരുന്ന എണ്ണ പുനരുപയോഗിക്കാറില്ല. ഓരോ ജയിലിലും പ്രതിമാസം ശരാശരി 400 ലിറ്റർ എണ്ണയാണ് ഇങ്ങനെ ബാക്കിയാകുന്നത്. ഇതുവരെ ഇവ നശിപ്പിച്ചുകളയുകയായിരുന്നു പതിവ്.
12 ജയിലുകളിൽ നശിപ്പിച്ചുകളഞ്ഞിരുന്ന എണ്ണ വിൽക്കുകവഴി ഒരുമാസം 1.20 ലക്ഷം രൂപയാണ് ജയിൽവകുപ്പിന് കിട്ടുക. സംസ്ഥാനത്തെ 12 ജയിലുകളിൽ ഭക്ഷ്യഇനങ്ങൾ ഉണ്ടാക്കിവിറ്റതുവഴി കഴിഞ്ഞ സാമ്പത്തികവർഷം വകുപ്പിന് 12 കോടിയാണ് ലാഭം കിട്ടിയത്.
ചപ്പാത്തി, ചിക്കൻകറി, വെജിറ്റബിൾ കറി, ഇഡ്ഡലി, ബിരിയാണി, ചിപ്‌സ്, ബേക്കറിയിനങ്ങൾ തുടങ്ങി ഒട്ടുമുക്കാലിനങ്ങളും ജയിലിൽ ഉണ്ടാക്കി വിപണിയിൽ എത്തിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിലും ജയിൽ ഔട്ട്‍ലെറ്റിലും മാത്രമല്ല, ഓൺലൈനിലൂടെ ബുക്ക് ചെയ്തുള്ള വില്പനയുമുണ്ട്.
Share your comments