<
  1. News

ക്ഷീരേഖലക്ക് പ്രതീക്ഷയായി വസുധ പ്രവർത്തനം ആരംഭിച്ചു

കോവിഡ് കാലത്ത് ക്ഷീരേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം. പള്ളിക്കുന്നില്‍ സജ്ജീകരിച്ച വയനാട് സുപ്രീം ഡയറി കമ്പനി വസുധയുടെ പ്ലാന്റ് ഗുണമേന്മയും ശുദ്ധിയുമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്.

Asha Sadasiv


കോവിഡ് കാലത്ത് ക്ഷീര മേഖലക്ക് പ്രതീക്ഷയായി പുതിയ സംരംഭം. പള്ളിക്കുന്നില്‍ സജ്ജീകരിച്ച വയനാട് സുപ്രീം ഡയറി കമ്പനിഈ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വസുധ (വയനാട് സൂപ്രീം ഡയറി കമ്പനി) എന്ന പേരില്‍ ഒരു സംരംഭം ക്ഷീര-കാര്‍ഷിക മേഖലയില്‍ ഡോ. പ്രസൂണ്‍ ആരംഭിച്ചത്. സമാനമായ മറ്റ് അഗ്രിസംരംഭകരില്‍ നിന്നും ഡയറി ഫാമുകളില്‍ നിന്നും പാല്‍ ശേഖരിച്ച് വസുധയുടെ പേരില്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.New initiative in the diary farm sector Wayanad Supreme Dairy Company Wasudha's, established in Pallikkunnu, is supplying  high quality, pure milk.

പാല്‍ കൂടാതെ തൈര്, നെയ്യ് എന്നിവയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കും. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ക്ഷീരവികസന വകുപ്പിന്റെയും സാങ്കേതിക സഹായങ്ങളും വിദഗ്‌ധോപദേശവും ലഭിച്ചുവരുന്നുണ്ട്.കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണ്‍ ക്ഷീര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. .

പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ സംസ്‌ക്കരണ കേന്ദ്രത്തില്‍ മണിക്കൂറില്‍ അഞ്ഞൂറ് ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ കഴിയും. വയനാട്ടിലെ പാല്‍ വയനാട്ടില്‍ തന്നെ ആദ്യഘട്ടത്തില്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. വസുധയുടെ പ്രചരണത്തിനും മാര്‍ക്കറ്റിംഗിനും മറ്റുമായി ഇതിനോടകംതന്നെ ആറോളം ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കികഴിഞ്ഞു. പ്രതിദിനം 2,30,000 ലിറ്റര്‍ പാല്‍ ഉല്പാദിപ്പിക്കുന്ന വയനാട്ടില്‍ കാല്‍ ലക്ഷത്തോളം പേര്‍ ക്ഷീരമേഖലയെ മാത്രം ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവര്‍ക്ക് താങ്ങായി വയനാടിന്റെ സ്വന്തം കാര്‍ഷിക സംരംഭകനായി മാറാന്‍ ഒരുങ്ങുകയാണ് ഡോ. പ്രസൂണ്‍ പൂതേരി.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വിള ഇന്‍ഷുറന്‍സ് പ്രചാരണ പക്ഷം; 27 ഇനം കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാം

English Summary: Wasudha started functioning as an expectation to the diary sector

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds