നെല്‍പ്പാടങ്ങള്‍ ഇല്ലാതാകുന്നത് കേരളത്തിലെ ഭക്ഷ്യസുരക്ഷയെ മാത്രമല്ല, ജലലഭ്യതയെയും കാര്യമായി ബാധിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണവിഭാഗം നടത്തിയ പഠനത്തിലാണ് വയല്‍ കുറയുന്തോറും ഭൂഗര്‍ഭ ജലവിതാനം താഴുന്നതായി കണ്ടെത്തിയത്. പാടങ്ങള്‍ കുറയുന്നത് ചൂടുകൂടുന്നതിന് കാരണമാകുന്നുവെന്ന നിഗമനവുമുണ്ട്. ഇത് സമര്‍ഥിക്കുന്ന ശാസ്ത്രീയമായ ഗവേഷണം നടത്താനൊരുങ്ങുകയാണ്.
കേരളത്തില്‍ ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് 4,70,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. നിബിഡവനങ്ങളിലെ മണ്ണിനുപോലും ഹെക്ടറില്‍ 50,000 ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയാണുള്ളത്. ഇതിന്റെ പത്തിരട്ടിയോളമാണ് വയലുകളുടേത്.കേരളത്തിന്റെ കരമണ്ണിന്റെ പ്രത്യേകത കണക്കിലെടുത്താല്‍ ഒരു ഹെക്ടറിന് 30,000 ലിറ്റര്‍ െവള്ളം സംഭരിക്കാനുള്ള കഴിവ് മാത്രമാണുള്ളത്.
സൂക്ഷ്മമണ്‍തരികളുള്ള മേഖലകള്‍ മാത്രമാണ് പാടങ്ങളായി മാറുന്നത്. ഇവിടങ്ങളിലെ മണ്ണില്‍ ശൂന്യസ്ഥലത്തിന്റെ അളവ് കൂടുതലായതിനാലാണ് ഏറെ വെള്ളം സംഭരിച്ചുവെക്കാനാകുന്നത്. കേരളത്തില്‍ മുന്‍കാലങ്ങളില്‍ കൊടുംവേനലിലും പുഴകളൊഴുകിയിരുന്നത് ഇതിനാലാണ്.
കേരളത്തില്‍ നനവുള്ള പാടങ്ങളിലാണ് നെല്‍ക്കൃഷിയിറക്കുന്നത്. നനവുള്ള പാടങ്ങള്‍ മീഥൈന്‍ പുറന്തള്ളുന്നത് കൂടുമെന്നും അത് ഓസോണ്‍ പാളിയെ ബാധിക്കുമെന്നും കണ്ടെത്തിയിരുന്നു.എന്നാല്‍, കേരളത്തിലെ പാടങ്ങള്‍ ഇത്തരം മീഥൈന്‍ പുറന്തള്ളുന്നില്ലെന്നും കാലാവസ്ഥാവ്യതിയാനത്തെ ബാധിക്കുന്നില്ലെന്നും ഗവേഷകര്‍ കണ്ടെത്തി.
കേരളത്തില്‍ സ്ഥിരമായി വെള്ളം കെട്ടിനിര്‍ത്തിയുള്ള നെല്‍ക്കൃഷിയില്ലാത്തതാണ് കാരണം. ഇടവേളകളില്‍ വയലുകളിലെ മുഴുവന്‍ വെള്ളവും വറ്റിച്ചാണ് കേരളത്തില്‍ നെൽകൃഷി ചെയ്യുന്നത് ഇതിനാലാണ് മീഥൈന്‍ പുറന്തള്ളലും ഓസോണ്‍ പാളിയെ ബാധിക്കലും ഇല്ലാതാകുന്നത്.
നെല്‍പ്പാടങ്ങളുടെ കുറവ് ബാധിക്കുന്നുണ്ട്
നെല്‍പ്പാടങ്ങളുടെ കുറവ് കേരളത്തിലെ ഭൂഗര്‍ഭ ജലവിതാനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.വര്‍ഷംതോറും പാടങ്ങള്‍ കുറയുന്നതോടൊപ്പം ജലവിതാനവും കുറഞ്ഞുവരികയാണ്. നെല്‍പ്പാടങ്ങള്‍ കുറയുന്നത് ചൂടുകൂടുന്നതിന് കാരണമായി പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായി പഠനം നടത്തിയിട്ടില്ല.
ഡോ. പി. ഇന്ദിരാദേവി,
(ഗവേഷണവിഭാഗം മേധാവി, കേരള കാര്‍ഷിക സര്‍വകലാശാല)
കടപ്പാട് :മാതൃഭൂമി
Share your comments