<
  1. News

ജലസുരക്ഷയും കാലവസ്ഥാ വ്യതിയാനവും; കേരളം ബഹുമുഖ പ്രശ്നങ്ങൾ നേരിടുന്നതായി മന്ത്രി

ജലസുരക്ഷ ഉറപ്പ് വരുത്തുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിലും സംസ്ഥാനം ബഹുമുഖമായ പ്രശ്നങ്ങൾ നേരിടുന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 'ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും' (WASCA) എന്ന പദ്ധതിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
ജലസുരക്ഷയും കാലവസ്ഥാ വ്യതിയാനവും; കേരളം ബഹുമുഖ പ്രശ്നങ്ങൾ നേരിടുന്നതായി മന്ത്രി
ജലസുരക്ഷയും കാലവസ്ഥാ വ്യതിയാനവും; കേരളം ബഹുമുഖ പ്രശ്നങ്ങൾ നേരിടുന്നതായി മന്ത്രി

തിരുവനന്തപുരം: ജലസുരക്ഷ ഉറപ്പ് വരുത്തുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിലും സംസ്ഥാനം ബഹുമുഖമായ പ്രശ്നങ്ങൾ നേരിടുന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. 'ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും' (WASCA) എന്ന പദ്ധതിയിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബഹുമുഖമായ പ്രശ്‌നങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഒരുവശത്ത് തീവ്ര മഴ ലഭിക്കുമ്പോൾ മറുവശത്ത് രൂക്ഷ വരൾച്ച നേരിടുന്നു. ഇതിനൊക്കെ പുറമെ കുടിവെള്ളം മലിനമാകുന്ന പ്രശ്നമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതം അനുഭവപ്പെടാൻ സാധ്യതയുള്ള ലോകത്തിലെ 100 സ്ഥലങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയൻ തിങ്ക്ടാങ്ക് നടത്തിയ പഠനത്തിൽ കേരളം 54-ാം സ്ഥാനത്താണെന്ന് മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി.

അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലെ ഒരു ചീന്താണ് കേരളം. 2018, 2019 വർഷങ്ങളിലെ പ്രളയം, സുനാമി, ഓഖി അനുഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്. പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞപ്പോൾ നാം വരൾച്ചയും നേരിട്ടു. ഇത്തരത്തിൽ ബഹുമുഖമായ വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. കാലാവസ്ഥാവ്യതിയാനവും ജല സുരക്ഷയും വ്യത്യസ്ത വിഷയങ്ങൾ അല്ല,  ബന്ധപ്പെട്ടതാണ്. രണ്ടിനെയും കൂട്ടായി കണ്ടു സംബോധന ചെയ്യേണ്ടതുണ്ട്. 'തെളിനീരൊഴുകും നവകേരളം',  'നീരുറവ' പദ്ധതികൾ ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഭൂഗർഭജലവിതാനം സെമി ക്രിട്ടിക്കൽ മേഖലയിലായിരുന്ന തിരുവനന്തപുരം കാട്ടാക്കടയിൽ അഞ്ചുവർഷംകൊണ്ട് നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഫലമായി അവിടത്തെ ഭൂഗർഭജലവിതാനം സുരക്ഷിതമായ നിലയിലേക്ക് ഉയർത്താൻ കഴിഞ്ഞത് തദ്ദേശ സ്വയംഭരണ മന്ത്രി ചൂണ്ടിക്കാട്ടി. 'മാതൃകാപരമായ കാട്ടാക്കടയുടെ അനുഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തൃത്താലയിൽ ഇപ്പോൾ ഭൂഗർഭജലവിതാനം ഉയർത്തുന്ന പദ്ധതി നടപ്പാക്കുന്നത്,' മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും

പക്ഷേ ഇത്തരം ഒറ്റപ്പെട്ട മാതൃകകൾ മതിയാവില്ല നാം നേരിടുന്ന ജല സുരക്ഷയും കാലാവസ്ഥാവ്യതിയാനവും പോലുള്ള രൂക്ഷമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ. ജലസുരക്ഷ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ ഗ്രാവീണ തൊഴിലുറപ്പ് പദ്ധതിക്ക് ഗണ്യമായ പങ്ക് വഹിക്കാനുണ്ട്. പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു.

GIZ ഡയറക്ടർ (നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്റ് അഗ്രോ ഇക്കോളജി) രാജീവ് അഹൽ,  മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരി തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റേയും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജർമ്മൻ ഫെഡറേഷൻ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തിൽ കമ്മീഷൻ ചെയ്ത ഉഭയകക്ഷി പദ്ധതിയാണ് 'ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും'. 

ഇന്ത്യയിൽ GIZ എന്ന ഏജൻസിയാണ് പദ്ധതിക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ലഭ്യമാക്കുന്നത്. കേരളത്തിൽ കാസർഗോഡ്, പാലക്കാട് ജില്ലകളാണ് WASCA 2.0 ന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പുഴ, തൃത്താല ബ്ലോക്കുകളിലും കാസർഗോഡ് ജില്ലയിലെ നീലേശ്വരം കാറഡുക്ക ബ്ലോക്കിലും ആണ് പ്രവർത്തനങ്ങൾ നടപ്പാക്കുക.

English Summary: Water security and climate change; Kerala is facing multifaceted problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds