തീവ്രന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ മഴയ്ക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവില്‍ ശ്രീലങ്കയ്ക്ക് 190 കിലോമീറ്റര്‍ കിഴക്കായും നാഗപട്ടണത്തിന് 430 കിലോമീറ്റര്‍ കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 580 കിലോമീറ്റര്‍ തെക്ക് - തെക്ക് കിഴക്കായുമാണ് തീവ്രന്യൂനര്‍മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.
ബംഗാള് ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ ശ്രീലങ്കയ്ക്ക് 190 കിലോമീറ്റര്‍ കിഴക്കായും നാഗപട്ടണത്തിന് 430 കിലോമീറ്റര്‍ കിഴക്ക് - തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 520 കിലോമീറ്റര്‍ തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 580 കിലോമീറ്റര്‍ തെക്ക് - തെക്ക് കിഴക്കായുമാണ് തീവ്രന്യൂനര്‍മര്‍ദ്ദം സ്ഥിതി ചെയ്യുന്നത്.
മാർച്ച് 5 രാവിലെ വരെ വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യുനമർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ മാർച്ച് 7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-03-2022 & 05-03-2022: തെക്ക് പടിഞ്ഞാറൻ ബംഗാള് ഉള്ക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാള് ഉള്ക്കടൽ, വടക്ക് തമിഴ്‌നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മാന്നാർ, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 50 -60 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 70 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
06-03-2022: മധ്യ പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടൽ, വടക്ക് തമിഴ്‌നാട് തീരം, തെക്ക് ആന്ധ്രാപ്രദേശ് തീരം, പോണ്ടിച്ചേരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 -50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
2022 മാർച്ച് 4 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല് ദൃശ്യമല്ല എന്നതിനാല് ഇത്തരം മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.
– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
English Summary: weather kerala updates on cyclone in bay of bangal
Share your comments