ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം കൂടുതൽ ശക്തിയാർജിച്ചു, നാളെയോട് കൂടി ഇത് ചുഴലിക്കാറ്റായി പരിണമിക്കും. കേരളത്തിൽ ഇത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകുമെന്ന് റിപ്പോർട്ടുകൾ. വൈകുന്നേര സമയങ്ങളിൽ ആണ് കൂടുതൽ മഴ സാധ്യത. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ കൂടുതൽ
മഴ ലഭ്യമാകും.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, ഇടുക്കി, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തിരുവനന്തപുരം ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത .
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം
ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത.
വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ കിഴക്കൻ മേഖലകളിലും ഒറ്റപ്പെട്ട മഴ സാധ്യത
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കു സാധ്യത.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
20-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും - ആൻഡമാൻ കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 55-65 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 75 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
21-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും മധ്യ-കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 70-80 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 90 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
2-03-2022:മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട്ചേർന്ന വടക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 60-70 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 80 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
22-03-2022: വടക്കൻ ആൻഡമാൻ നിക്കോബാർ ദ്വീപിലും - വടക്കൻ ആൻഡമാൻ കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള്
ഉൾക്കടലിലും മണിക്കൂറില്
40-50 കിലോമീറ്റര്
വേഗത്തിലും ചില അവസരങ്ങളില്
60 കിലോമീറ്റര്
വേഗത്തിലും
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
Share your comments