പ്രസന്നമായ കാലാവസ്ഥ ആയിരിക്കും കേരളത്തിൽ ഇന്ന്. ഇത്തവണ കേരളത്തിൽ വേനൽ കനക്കും എന്നാണ് റിപ്പോർട്ടുകൾ. വെയിലിന് കാഠിന്യമേറി വരുന്നതിനാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍, കഠിന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.
ചൂട് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നമ്മുടെ ശരീര താപനില ക്രമമായി നിലനിർത്തുവാനും, നിർജ്ജലീകരണം തടയുവാനും വെള്ളം ധാരാളമായി കുടിക്കേണ്ടത് അത്യാവശ്യമാണ്.
As the temperature rises day by day, it is essential to drink plenty of water to maintain our body temperature regularly and prevent dehydration.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments