ചൂടിന് ആശ്വാസമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെയും വേനൽമഴ ലഭിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും, കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്കുശേഷമാണ് ഇടിയോടുകൂടിയ മഴ പലയിടങ്ങളിലും ലഭ്യമായത്.
എറണാകുളം ജില്ലയിൽ രാത്രിയോടെ ശക്തമായ മഴ തന്നെ ലഭിച്ചു. ചൂടും മഴയും മാറിമാറി വരുന്ന സാഹചര്യത്തിൽ നിരവധി രോഗങ്ങൾ പടരുവാൻ സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധർ അറിയിപ്പ് നൽകി. അതുകൊണ്ടുതന്നെ മഴ മാറിയ ശേഷം പരിസരം ശുചീകരിക്കണം.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരംഇന്ന് കണ്ണൂർ, വയനാട്,പാലക്കാട്, മലപ്പുറം,ഇടുക്കി, പത്തനംതിട്ട , എറണാകുളം,ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യത .
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. പാലക്കാട്,മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മഴ സാധ്യത.
അനുബന്ധ വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം
The Met Office said there was a possibility of thundershowers and winds in isolated places till Thursday. Thundershowers were reported at several places in the afternoon.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അനുബന്ധ വാർത്തകൾ: ഏപ്രിൽ 22 ഭൗമദിനം - വരാനിരിക്കുന്ന ഭൗമദിനം നമ്മെ ഓർമപ്പെടുത്തുന്നത്
Share your comments