കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. തുടർന്ന് കേരളത്തിൽ വരണ്ട കാലാവസ്ഥ ആയിരിക്കും.
കിഴക്കൻ കാറ്റു ശക്തിപ്പെട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ മഴ തുടരുകയാണ്. ശക്തമായ മഴയെ തുടർന്ന് തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ഗതാഗതസൗകര്യങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസം കൂടി നിലവിലെ സ്ഥിതി തമിഴ്നാട്ടിൽ തുടരും.
ഇവിടങ്ങളിൽ ശക്തമായ മഴയും, കാറ്റും ഉണ്ടായേക്കാം. തെക്കൻ തമിഴ്നാട്ടിലാണ് കൂടുതൽ മഴ സാധ്യത. കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഏറ്റവും കൂടുതൽ മഴക്കെടുതിയിൽ നാശം ഉണ്ടായത് കാഞ്ചിപുരം, തിരുവള്ളൂർ,ചെങ്കൽപേട്ട്, ചെന്നൈ എന്നീ ജില്ലകളിലാണ്. ചെന്നൈയിൽ ഉടനീളവും, മറീന ബീച്ച്, പടിനപക്കം, എം ആർ സി നഗർ, നന്ദനം മൈലാപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ടും രൂക്ഷം ആയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ സന്ദർശിച്ചിരുന്നു. ഇടിയോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇനി അത് തീവ്രം ആകില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക. കടലിൽ മത്സ്യബന്ധനത്തിന് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പോകാൻ പാടുള്ളതല്ല.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast.
പ്രത്യേക ജാഗ്രത നിർദ്ദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Share your comments