കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഇന്നും നാളെയും പ്രസന്നമായ കാലാവസ്ഥയായിരിക്കും. എന്നാൽ ആറാം തീയതിയും ഏഴാം തീയതിയും കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുന്നു.ആറാം തീയതി എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിലും ഏഴാം തീയതി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ പച്ച അലർട്ട് ആണ് നാല് ജില്ലകളിലും പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാലാവസ്ഥ. കാലാവസ്ഥ വ്യതിയാനം ചെറുക്കൻ വമ്പൻ പദ്ധതികളാണ് കേന്ദ്ര ബഡ്ജറ്റ് മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്.2030 ആകുമ്പോഴേക്കും ഒരു ബില്യൺ ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുകയാണ് പദ്ധതിപ്രകാരം ലക്ഷ്യം വച്ചിരിക്കുന്നത്. ഇത് കൂടാതെ ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി ഇലക്ട്രിക് ഊർജ്ജം ഉപയോഗിക്കുകയാണ് മറ്റൊരു പദ്ധതി. ഇതിനുവേണ്ടി 2908.28 കോടി രൂപ വകയിരുത്തിയിരിക്കുന്നു. സോളാർ നിലയങ്ങൾ വ്യാപിപ്പിക്കാനും വമ്പൻ പദ്ധതികൾ അണിയറയിൽ നടക്കുന്നു. കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നേട്ടങ്ങൾ കൈവരിക്കുന്നതിന് വേണ്ടി ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് 3,300 കോടി രൂപ വകയിരുത്തിയിരിക്കുന്നു.
According to a report released by the Central Meteorological Department, the weather in Kerala will be pleasant today and tomorrow. However, on the sixth and seventh day, isolated showers are expected in Kerala.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments