അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതോടെ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ രാജ്യത്തുടനീളം വ്യാപിക്കും. രാജ്യത്തിൻറെ ഒട്ടുമിക്ക ഭാഗങ്ങളും നിലവിൽ മേഘാവൃതം ആണ്. ആലിപ്പഴം വർഷത്തിനും വെള്ളപ്പൊക്കത്തിനും യു. എ.ഇ യിൽ സാധ്യതയുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലേക്ക് യാത്ര പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.കുവൈറ്റ്, സൗദി അറേബ്യ ഇവിടങ്ങളിൽ എന്നിവിടങ്ങളിലും കനത്ത മഴയാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയെ തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. കുവൈറ്റിൽ ഒട്ടുമിക്ക വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഒമാനിലും ശക്തമായ കാറ്റും മഴയും തുടരുന്നു. ഇന്നുവരെ രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിപ്പു നൽകി.
മഴക്കെടുതിയിൽപ്പെട്ട നിരവധി പേരെ അഗ്നിശമന വിഭാഗവും, പോലീസ് സേനയും ചേർന്ന് രക്ഷപ്പെടുത്തി. ഒമാനിലെ വടക്കൻ മേഖലയിൽ ഉണ്ടായ വെള്ളപ്പൊക്ക പാച്ചിലിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
Share your comments