<
  1. News

എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിച്ചേക്കാം

നാളെ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഇടത്തരം മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പൊതുവേ കേരളത്തിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായി കാണപ്പെട്ടേക്കാം. വരുംദിവസങ്ങളിൽ കേരളത്തിൽ ചൂട് ഏറിവരും.

Priyanka Menon
എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
എറണാകുളം ഇടുക്കി ജില്ലകളിൽ ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

കേരളത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നേരിയതോതിൽ ഇവിടെ മഴ പ്രതീക്ഷിക്കാം.നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടത്തരം മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പൊതുവേ കേരളത്തിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും. ചില ഒറ്റപ്പെട്ട ഇടങ്ങളിൽ അന്തരീക്ഷം മേഘാവൃതമായി കാണപ്പെട്ടേക്കാം. വരുംദിവസങ്ങളിൽ കേരളത്തിൽ ചൂട് ഏറിവരും.

In Kerala, green alert has been declared in Ernakulam and Idukki districts today. Light showers are expected in Thiruvananthapuram and Kollam districts tomorrow.

അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.  

  • നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കുപ്പിയില്‍ കയ്യില്‍ കരുതുകയും കുടിക്കുകയും ചെയ്യുക.

  • പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

  • ഒ.ആര്‍.എസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.

  • അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

  • പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.

  • ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചയ്ക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.
  • പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണം.

  • വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിടും. അതിനനുസരിച്ച് തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.

  • ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു (11 മുതല്‍ 3 വരെ ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

 

English Summary: weather news 5/2/2

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds