<
  1. News

വരും ദിവസങ്ങളിൽ ചൂട് കൂടാനാണ് സാധ്യത

അടുത്താഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും വരുംദിവസങ്ങളിൽ. ചൂട് കൂടാനാണ് സാധ്യത. ദിനാന്തരീക്ഷസ്ഥിതി ഉയരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക

Priyanka Menon
ദിനാന്തരീക്ഷസ്ഥിതി ഉയരാൻ സാധ്യത
ദിനാന്തരീക്ഷസ്ഥിതി ഉയരാൻ സാധ്യത

അടുത്താഴ്ച ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ. പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും വരുംദിവസങ്ങളിൽ. ചൂട് കൂടാനാണ് സാധ്യത. ദിനാന്തരീക്ഷസ്ഥിതി ഉയരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. 

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സൂര്യാഘാതം പ്രതിരോധിക്കാനുള്ള മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ പ്രത്യേകിച്ച് രോഗികള്‍ 11 മണി മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. 

നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞതും ഇളം നിറമുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. ദുരന്തനിവാരണ അഥോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മിഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ *ആലപ്പുഴ* ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: weather news 8/1/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds