പച്ച അലർട്ട് നിലവിൽ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. മറ്റു ജില്ലകളിൽ വരണ്ട കാലാവസ്ഥ ആയിരിക്കും ഈ വാരം. നേരിയ തോതിൽ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് മഴയുടെ തീവ്രത ഇവിടെ 2.5-15.5 മില്ലിമീറ്റർ ആയിരിക്കും എന്നാണ്.
ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയുള്ള റിപ്പോർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കൊല്ലം ജില്ല ഒഴിച്ച് ഒരു ജില്ലകളിലും ഫെബ്രുവരി അഞ്ചുവരെ മഴയ്ക്ക് സാധ്യതയില്ല.കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയും ആകാൻ സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റര് വരെ ആകാൻ സാധ്യതയുണ്ട്.
മൂന്നാമത് കാലാവസ്ഥ ആഴ്ചയുടെ (15.01.2022 to 21.01.2022) NDVI നീരീക്ഷണ ഫലപ്രകാരം ജില്ലയിലെ ചില സ്ഥലങ്ങളിൽ വിളകളുടെ ഊർജ്ജസ് നല്ല നിലയിലാണ്. മിനിസ്ട്രി ഓഫ് ഏർത് സയൻസിന്റൊയും ഐ. എം. ഡിയുടെയും SPI ഇൻഡക്സ് ഫലപ്രകാരം കഴിഞ്ഞ 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 26 വരെ ജില്ലയിൽ നേരിയ വരണ്ട് അവസ്ഥയാണ് അനുഭവപ്പെട്ടിട്ടുള്ളത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല
Share your comments