<
  1. News

സംസ്ഥാനത്ത് മഴ തുടരും; തെക്കൻ ജില്ലകളിൽ ഇന്ന് കൂടുതൽ മഴ പെയ്തേക്കാം

മൺസൂൺ പാത്തി ( Monsoon Trough )നിലവിൽ സാധാരണ സ്ഥാനത്ത് സ്ഥിതി ചെയുന്നു. അടുത്ത 2-3 ദിവസംകൂടി നിലവിലെ സ്ഥാനത്ത് തുടരാൻ സാധ്യത. അതിന് ശേഷം പതിയെ തെക്കോട്ടു മാറാൻ സാധ്യത. കർണാടക മുതൽ കോമോറിൻ വരെ ന് ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു

Priyanka Menon
കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത.
കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത.

മൺസൂൺ പാത്തി ( Monsoon Trough )നിലവിൽ സാധാരണ സ്ഥാനത്ത് സ്ഥിതി ചെയുന്നു. അടുത്ത 2-3 ദിവസംകൂടി നിലവിലെ സ്ഥാനത്ത് തുടരാൻ സാധ്യത. അതിന് ശേഷം പതിയെ തെക്കോട്ടു മാറാൻ സാധ്യത. കർണാടക മുതൽ കോമോറിൻ വരെ  ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു.ഇതിന്റെ ഫലമായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴ നനയുമ്പോൾ നമുക്ക് പനി വരുമോ? എന്താണ് മഴയും പനിയും തമ്മിലുള്ള ബന്ധം?

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

22-07-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

ഇന്ന് കന്യാകുമാരി തീരത്തും അതിനോട് ചേർന്ന തെക്ക് തമിഴ്‌നാട് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസർഗോഡ്, മലപ്പുറം, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കാസർഗോഡ്, തൃശൂർ, എറണാകുളം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ കൂടുതൽ മഴ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മേടം മുതൽ മീനം വരെ...ഞാറ്റുവേലകളെക്കുറിച്ച് അറിയാം

English Summary: weather report friday july 22 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds