തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങുന്നതിനോടാനുബന്ധിച്ച് ബംഗാൾ ഉൾകടലിൽ ഉടലെടുക്കുന്ന അന്തരീക്ഷ മാറ്റങ്ങളുടെ ഫലമായി ഒക്ടോബർ രണ്ടാം വാരം കേരളത്തിൽ മഴ ലഭിക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ മഴയുടെ തീവ്രതയെ കുറിച്ച് നിലവിൽ സൂചനകൾ ഇല്ല.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?
അതേ സമയം കേരളത്തിൽ തുലാവർഷം നേരത്തെ ആരംഭിക്കാനുള്ള സാധ്യത നിലവിൽ ഇല്ല. ബംഗാൾ ഉൾകടലിൽ തുടരേ ചക്രവാത ചുഴികൾ രൂപപ്പെടുന്നത് കാലവർഷത്തിന്റെ പിന്മാറ്റാതെ മന്ദീഭവിപിച്ചതാണ് ഇതിനു കാരണം. തുലാവർഷം എന്ന് ആരംഭിക്കും എന്നതിനെ കുറിച്ചുള്ള സൂചന അടുത്ത ഒരാഴ്ചക്കുള്ളിൽ നൽകാൻ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങൾ
മുൻ സൂചനകൾ അനുസരിച്ച് കേരളത്തിൽ ഈ വർഷം തുലാവർഷം സാധാരണയിൽ കൂടുതൽ ലഭിക്കാനുള്ള സാധ്യത കണ്ടിരുന്നെങ്കിലും നിലവിലെ സൂചനകൾ അനുസരിച്ച് തുലാവർഷം സാധാരണ തോതിലോ സാധാരണയിൽ തൊട്ട് താഴെയോ (Normal or Near Normal ) ലഭിക്കാനുള്ള സാഹചര്യമാണ് കാണുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കോഴിഫാമുകളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Share your comments