1. News

ഇനി മഴയ്ക്ക് ചെറിയൊരു ഇടവേള; തുലാവർഷം ഒക്ടോബർ മുപ്പതോടെ

വടക്കൻ ജില്ലകളിലും മധ്യ തെക്കൻ ജില്ലകളിലും മഴ ദുർബലമായി കഴിഞ്ഞു. ഇനി മഴയുടെ തീവ്രതയും വിതരണവും പരിമിതമായിരിക്കും. തിങ്കളാഴ്ച തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ മാത്രം മഴ ലഭിക്കും. മധ്യ വടക്കൻ ജില്ലകളിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ചൊവ്വാഴ്ച മുതൽ ഉള്ള മുന്നോ നാലോ ദിവസം കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.

Meera Sandeep
Weather Report Monday October 24, 2022
Weather Report Monday October 24, 2022

വടക്കൻ ജില്ലകളിലും മധ്യ തെക്കൻ ജില്ലകളിലും മഴ ദുർബലമായി കഴിഞ്ഞു.  ഇനി മഴയുടെ തീവ്രതയും വിതരണവും പരിമിതമായിരിക്കും. തിങ്കളാഴ്ച തെക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ മാത്രം മഴ ലഭിക്കും. മധ്യ വടക്കൻ ജില്ലകളിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ

ചൊവ്വാഴ്ച മുതൽ ഉള്ള മുന്നോ നാലോ ദിവസം കേരളത്തിൽ പൊതുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം ശക്തിപ്പെടുന്നതോടെ മധ്യ ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് വരണ്ട വടക്കൻ കാറ്റ് വീശുന്നതും  കേരള /തമിഴ്നാട് പരിസരങ്ങളിൽ നിന്നുമുള്ള ഈർപ്പം ന്യുനമർദ്ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതും ആണ്‌ മഴയെ ദുർബലമാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

അതേ സമയം തെക്കു പടിഞ്ഞാറൻ കാലവർഷ കാറ്റ് തിങ്കളാഴ്ച രാത്രിയോടെ പൂർണ്ണമായും കേരളത്തിൽ നിന്നും ഒപ്പം ദക്ഷിണേന്ത്യയിൽ നിന്നും പിൻവാങ്ങും. അടുത്ത ഇരുപത്തി നാലു മണിക്കൂറിൽ തന്നെ മധ്യ വടക്കൻ ജില്ലകളിൽ കാലവർഷ കാറ്റിൻറെ സാന്നിധ്യം അവസാനിക്കും.

പുതിയ സൂചനകൾ അനുസരിച്ച്  അടുത്ത ഞായറാഴ്ചയോടെ (ഒക്ടോബർ 30) കേരളത്തിൽ തുലാവർഷം (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും.  കുറച്ച് ദിവസങ്ങൾ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം ഉണ്ടായേക്കാം. വരുന്ന വാരം കേരളത്തിൽ പകൽ താപനില ഉയരും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം

NB: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകളിൽ, മുകളിൽ സൂചിപ്പിച്ച കാലവർഷത്തിന്റെ പിന്മാറ്റ തിയതിയും തുലാവർഷ ആരംഭ തിയ്യതിയും വ്യത്യാസപെട്ടിരിക്കാം.

English Summary: Weather Report Monday October 24, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds