കേരളത്തിൽ ഇന്ന് ചൂട് 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. വൈകുന്നേരവും രാത്രിയും താപനില 24 ഡിഗ്രി സെൽഷ്യസായി കുറയും. ഇനി വരുന്ന ദിവസങ്ങളിലും വെയിലും തെളിഞ്ഞ കാലാവസ്ഥയും അനുഭവപെടും. കണ്ണൂർ കാസറഗോഡ് ജില്ലകളിലും കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ഒറ്റപെട്ട മഴ ലഭിച്ചേക്കാം. കണ്ണൂർ കാസറഗോഡ് ജില്ലകൾ ഒഴികെ കേരളത്തിന്റെ പടിഞ്ഞാറാൻ തീരങ്ങളിൽ മഴ സാധ്യത കുറവ്. വരും ദിവസങ്ങളിൽ കൂടുതൽ വെയിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. കിഴക്കൻ മേഖലകളിൽ ഉച്ചക്ക് ശേഷം ഒറ്റപെട്ട മഴയ്ക്ക് സാധ്യത.
ബന്ധപ്പെട്ട വാർത്തകൾ: ഓഗസ്റ്റ് മാസം മഴ കുറയും
കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചൂട് കാലത്തെ ചൊറിച്ചിൽ ശമിപ്പിക്കാനുള്ള വീട്ട് വൈദ്യങ്ങൾ
ആന്ധ്രാ പ്രദേശ് തീരം അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും മധ്യ കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
Share your comments