മധ്യ തെക്കൻ ജില്ലകളിൽ ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലായി സാധാരണ ലഭിക്കേണ്ട മഴയിൽനിന്നും അധികം മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ സാധാരണ മഴ ലഭിച്ചേക്കും.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങൾ കരുതിയിരിക്കാം
എന്നാൽ പിന്നീടുള്ള രണ്ട് മാസങ്ങളിലായി (മെയ് ജൂൺ) കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയിൽ കുറവ് ലഭിക്കാനുള്ള സൂചനകളും വിവിധ കാലാവസ്ഥാ മോഡലുകളിൽ കാണുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നമ്മുടെ വിളകൾക്ക് ഒരുക്കാം മഴക്കാല പരിരക്ഷ
കേരളത്തിൽ ഈ വർഷം സാധാരണ തോതിലോ സാധാരണയിൽ അൽപ്പം കുറവോ ആയി താപനില (ചൂട് ) രേഖപെടുത്തും എന്നും വിവിധ കാലാവസ്ഥാ മോഡലുകൾ സൂചന നൽകുന്നു. ഇത് പ്രകാരം ഈ വർഷത്തെ വേനൽ സാധാരണയിൽ കൂടുതൽ കടുക്കില്ല എന്നതാണ് സൂചന.
2023ലെ തെക്കു പടിഞ്ഞാറൻ കാലാവർഷത്തെ കുറിച്ച് നിലവിൽ വിശദമായി പറയാൻ സമയമായിട്ടില്ലെങ്കിലും കാലാവർഷത്തിന്റെ തുടക്കത്തിൽ ജൂൺ ജൂലൈ മാസങ്ങളിൽ മഴ കുറയാനുള്ള സൂചനകൾ കാണുന്നു.
Share your comments