1. News

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത - മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കു പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് നിലനിൽക്കുന്നു. കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 125-135 കി.മീ വരെയും ചില അവസരങ്ങളിൽ 150 കി.മീ. വരെ വേഗതയിലും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്.

Meera Sandeep
Weather Report Sunday October 22, 2023
Weather Report Sunday October 22, 2023

തെക്കു പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 120 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ് നിലനിൽക്കുന്നു. കാറ്റിന്റെ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 125-135 കി.മീ വരെയും ചില അവസരങ്ങളിൽ 150 കി.മീ. വരെ വേഗതയിലും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 23-ന് രാവിലെയോടെ കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് മണിക്കൂറിൽ 90-100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും; ഒക്‌ടോബർ 24ന് രാവിലെയോടെ മണിക്കൂറിൽ 50-60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ. വരെയും ആകാൻ സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാൻ മികച്ച വിളയാണ് ഗ്രാമ്പൂ, അറിഞ്ഞിരിക്കാം ഗ്രാമ്പൂ കൃഷിയിൽ ചെയ്യേണ്ട വളപ്രയോഗങ്ങൾ

മധ്യ പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്ത് നിലവിൽ മണിക്കൂറിൽ 80-90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു. ഈ വേഗത ക്രമേണ വർധിച്ച് ഒക്‌ടോബർ 22-ന് രാവിലെയോടെ മണിക്കൂറിൽ 110-120 കി.മീ വരെയും ചില അവസരങ്ങളിൽ 135 കി.മീ. വേഗതയിലും; ഒക്ടോബർ 23-ന് രാവിലെയോടെ മണിക്കൂറിൽ 165-175 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 195 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാൻ സാധ്യത. 

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഓർക്കിഡ്, റോസ് തുടങ്ങിയവയിൽ കാണുന്ന കീടരോഗ സാധ്യതകളും, നിയന്ത്രണമാർഗങ്ങളും

ഒക്ടോബർ 23 വൈകുന്നേരത്തോടു കൂടി കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് ഒക്ടോബർ 24 രാവിലെയോടെ മണിക്കൂറിൽ 125 -135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 150 കിലോമീറ്റർ വരെയും ഒക്ടോബർ 25 രാവിലെയോടു കൂടി മണിക്കൂറിൽ 90 -100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 110 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാൻ സാധ്യത.

ഒക്ടോബർ 25 വരെ തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ എത്രയും വേഗം തീരത്ത് മടങ്ങാൻ നിർദേശിക്കുന്നു.

മുന്നറിയിപ്പുള്ള സമുദ്ര മേഖലയുടെ വ്യക്തതയ്ക്കായി ഇതിനോടൊപ്പം നൽകിയിട്ടുള്ള ഭൂപടം പരിശോധിയ്ക്കുക.

മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

English Summary: Weather Report Sunday October 22, 2023

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds