ബംഗാൾ ഉൾക്കടലിലും അറബികടലിലും രൂപപ്പെട്ടിരുന്ന ന്യുനമർദ്ദങ്ങളുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന മഴ വടക്കൻ ജില്ലകളിൽ ദുർബലമാകും.
മധ്യ തെക്കൻ ജില്ലകളിൽ ഇന്നുകൂടെ മഴ തുടരുമെങ്കിലും മഴയുടെ തോത് കുറവായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Haircare Tips: മുടിയിൽ പ്രയോഗിക്കാവുന്ന ആയുർവേദ നുറുങ്ങുകൾ
എന്നാൽ ചൊവ്വാഴ്ചയോടെ അറബികടലിൽ കേരളത്തീരത്തോട് ചേർന്ന് അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ കാറ്റിന്റെ കറക്കം രൂപപ്പെടുന്നതായി കാണുന്നു. ഇതുമൂലം ബുധൻ, വ്യാഴം ദിവസങ്ങളിൽ മധ്യ തെക്കൻ ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ മഴയോ ഇടിയോടു കൂടിയ മഴയോ ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: സാധാരണയായി കാണുന്ന മഴക്കാല രോഗങ്ങളും, ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും
തുടർന്ന് ഉള്ള അഞ്ചു ദിവസം വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നുമുള്ള വരണ്ട കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിൽ ചൂട് കൂടിയതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെട്ടേക്കും. അറബികടലിന്റെ വടക്കൻ മേഘലയിൽ രൂപം കൊള്ളുന്ന അതിമർദ്ദം ആണ് വടക്ക് പടിഞ്ഞാറു ദിശയിൽ നിന്നും വരണ്ട കാറ്റിനും ചൂട് കൂടിയ കാലാവസ്ഥക്കും കാരണമാകുക
കേരളമുൾപ്പെടെ ഇന്ത്യയിൽ നിന്നും കാലവർഷത്തിന്റെ പിന്മാറ്റത്തിനുള്ള അന്തരീക്ഷ സ്ഥിതി ഈ വാരം അവസാനത്തോട് കൂടെത്തന്നെ രൂപപ്പെടുന്നുണ്ട്. കാലവർഷത്തിന്റ പിന്മാറ്റം ദ്രുധ ഗതിയിൽ തന്നെ നടക്കുന്നതയാണ് കാണുന്നത്. ഈ സ്ഥിതി തുടർന്നാൽ ഒക്ടോബർ മൂന്നാം വാരത്തിന്റെ തുടക്കത്തിൽ തന്നെ തെക്കു പടിഞ്ഞാറൻ കാലവർഷകാറ്റ് കേരളത്തിൽ നിന്നും പിൻവാങ്ങിയേക്കാം.
Share your comments