ഇന്ന് രാവിലെ നേരങ്ങളിൽ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ ലഭിക്കും. മധ്യ തെക്കൻ ജില്ലകളിൽ മഴക്ക് ഇടവേള ലഭിക്കുമെങ്കിലും രാത്രിയിലോ രാത്രി വൈകിയോ കൂടുതൽ മഴ ലഭിച്ചേക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഈ ആരോഗ്യശീലങ്ങള്‍ പാലിച്ചാൽ രോഗങ്ങളെ അകറ്റിനിർത്താം
രാത്രിയിൽ മഴ വിവിധ ഭാഗങ്ങളിലായി തുടരും. ഉച്ചക്ക് ശേഷം /രാത്രിയിൽ വടക്കൻ ജില്ലകളിൽ മഴ കനത്തേക്കാം. അർധരാത്രിക്ക് ശേഷമോ നാളെ പുലർച്ചെയും രാവിലെയുമായോ തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കാം. നാളെയും കേരളത്തിൽ സാമാന്യം പരക്കെ തന്നെ മഴ ലഭിക്കും. എന്നാൽ ഇന്നത്തെ തീവ്രതയിൽനിന്നും കുറവ് വന്നേക്കാം. രാവിലെസമയങ്ങളിലെല്ലാം മഴ സാധ്യത ഉണ്ടെന്നതിനാൽ അതിനനുസരിച്ചു ജോലികൾ ക്രമീകരിക്കുക. ബുധനാഴ്ച മഴയുടെ വിതരണത്തിൽ കുറവ് വരും.
ബന്ധപ്പെട്ട വാർത്തകൾ: മണ്‍സൂണ്‍ കാലം കര്‍ഷകര്‍ക്കൊപ്പം -കൃഷി ജാഗരണും ഹലോ ആപ്പും കൈകോര്‍ക്കുന്നു
മ്യാന്മാറിന് മുകളിലുള്ള ന്യുനമർദ്ദവും ഫിലിപ്പീൻസ് തീരത്തുള്ള ചുഴലികാറ്റിന്റെ ശക്തി വർധിച്ചതും ആണ് കേരളത്തിൽ മഴ വ്യാപകമാകാൻ കാരണമായത്.
ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ
Share your comments