1. News

ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും..

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്തു കൂടി കടന്നു പോകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പുതിയ ബുള്ളറ്റിൻ പറയുന്നു. ഇതിൻറെ ഭാഗമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടായിരിക്കും.

Priyanka Menon

തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്തു കൂടി കടന്നു പോകും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ പുതിയ ബുള്ളറ്റിൻ പറയുന്നു. ഇതിൻറെ ഭാഗമായി തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ അതിശക്തമായ മഴ ഉണ്ടായിരിക്കും. തിരുവനന്തപുരത്തിന്റെ തെക്കൻ മേഖലയെ ചുഴലിക്കാറ്റ് ബാധിക്കാനിടയുണ്ട്. ഇത് കൂടാതെ മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നു. ശ്രീലങ്കയുടെ തീരത്തെത്തിയതിനുശേഷം വീണ്ടും തെക്കൻ തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് പ്രവേശിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഡിസംബർ നാലിന് തെക്കൻ തമിഴ്നാട്ടിലെ ചുഴലിക്കാറ്റ് ഉച്ചയോടു കൂടി കേരളത്തിലേക്ക് പ്രവേശിക്കും. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,ഇടുക്കി എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നതാണ് അറിയിപ്പ്. ഇന്നു മുതൽ അഞ്ചാം തീയതി വരെ ഇങ്ങനെ തുടരുമെന്നാണ് കരുതുന്നത്. ജില്ലയിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും മുന്നറിയിപ്പ് ഉള്ളതിനാൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും എന്ന് മുഖ്യമന്ത്രി അറിയിച്ചു.

മത്സ്യ ബന്ധത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് ഡിസംബർ 5 വരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹൈറേഞ്ച് സ്ഥലങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണം. എൻഡിആർഎഫ് എട്ട് ടീമുകൾ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. എയർ ഫോഴ്സ് സജ്ജീകരണങ്ങൾ കോയമ്പത്തൂരിലെ സുലു എയർഫോഴ്സ് ബേസിൽ ആണ് ഒരുക്കിയിരിക്കുന്നത്. നാവികസേനയും സജ്ജമാണ്. നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80% ആയി കുറയ്ക്കും. അതിതീവ്ര മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെറിയ ഡാമുകൾ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടേണ്ട സാഹചര്യം ഉണ്ടാകുന്നതിനാൽ ഇതു മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ സംസ്ഥാന കൈക്കൊള്ളുന്നു. ചുഴലിക്കാറ്റ് കാരണം മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവർക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. മേൽക്കൂര ഇല്ലാത്ത വീടുകളിൽനിന്ന് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. നിലവിൽ ക്യാമ്പുകളിലെ 125 കുടുംബങ്ങളിലെ 690 പേരെ മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. സഹായത്തിനായി കൺട്രോൾ റൂമിനെ 1077ൽ വിളിച്ചു ബന്ധപ്പെടാം. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും.

സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ നിന്ന് ഇനി മീൻ വാങ്ങാം!

പമ്പ് സെറ്റുകൾ സോളാറിലേക്ക് മാറ്റാം

കാന്താരി കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ

English Summary: weather update_03-12-2020

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds