<
  1. News

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത, വേനൽ മഴയുടെ തോത് ഉയരും

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം ഫലമായി സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഏപ്രിൽ താരതമ്യേന നല്ല രീതിയിൽ മഴ ലഭ്യമാകും. തെക്കൻ കേരളത്തിൽ മഴയുടെ തോത് ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

Priyanka Menon
സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം ഫലമായി സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഏപ്രിൽ താരതമ്യേന നല്ല രീതിയിൽ മഴ ലഭ്യമാകും. തെക്കൻ കേരളത്തിൽ മഴയുടെ തോത് ഉയരുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ചൂടിന്റെ അളവ് കുറവായാണ് അനുഭവപ്പെടുക. ദിനാന്തരീക്ഷസ്ഥിതി കാര്യമായ മാറ്റങ്ങളില്ലാതെ മുന്നോട്ടു പോകും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം സാധ്യത കേരളത്തിൽ മാത്രമല്ല മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴയ്ക്ക് കാരണമാകും. മാർച്ചിൽ ഇന്ത്യയിൽ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ ദിവസങ്ങൾ ഉണ്ടായിരുന്നു. അതേസമയം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുകയും ചെയ്തു.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം

ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത .

അനുബന്ധ വാർത്തകൾ: കാലം തെറ്റി വരുന്ന മഴ, കൃഷി മുറകൾ മാറണം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അനുബന്ധ വാർത്തകൾ: ഏപ്രിൽ 22 ഭൗമദിനം - വരാനിരിക്കുന്ന ഭൗമദിനം നമ്മെ ഓർമപ്പെടുത്തുന്നത്

English Summary: weather updates sunday arpril 1 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds