1. 4 മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ ഈയാഴ്ച വിതരണം ചെയ്യും. രണ്ടോ മൂന്നോ മാസത്തെ പെൻഷനാണ് നൽകുക. 1,600 രൂപയാണ് 1 മാസത്തെ പെൻഷൻ. 56.5 ലക്ഷം പേർക്ക് ഓണത്തിന് മുമ്പാണ് മേയ്, ജൂൺ മാസങ്ങളിലെ ക്ഷേമപെൻഷൻ വിതരണം ചെയ്തത്. 56.7 ലക്ഷം പേർക്കാണ് പെൻഷൻ നൽകാനുള്ളത്. 7 ലക്ഷം പേരെ പെൻഷൻ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇവർക്കും പെൻഷൻ നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള പെൻഷനാണ് മുടങ്ങി കിടക്കുന്നത്. ഇതിനായി 2,000 കോടി രൂപ ബാങ്കുകൾ വഴി സമാഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മറ്റു ചെലവുകൾ ഒഴിവാക്കി പെൻഷൻ നൽകാനാണ് സർക്കാർ തീരുമാനം.
2. ഇറച്ചികോഴി, കാടകോഴി, മുട്ടക്കോഴി എന്നിവ വളർത്തുന്നതിൽ സൗജന്യ പരിശീലനം നൽകുന്നു. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ വച്ചാണ് പരിശീലനം നടക്കുക. ഇറച്ചികോഴിവളര്‍ത്തലില്‍ നവംബര്‍ 15നും 16നും, കാട വളര്‍ത്തലില്‍ നവംബര്‍ 21നും, മുട്ടക്കോഴി വളര്‍ത്തലില്‍ നവംബര്‍ 24നും 25നുമാണ് പരിശീലനം നടക്കുക. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോൺ: 0479-2457778, 8590798131.
3. ഇടുക്കിയിൽ കാപ്പിക്കുരു വിളവെടുപ്പിന് തുടക്കമായി. പാകമായിട്ടും കാലാവസ്ഥ വ്യതിയാനവും വിലക്കുറവും ഇതിനുപുറമെ തൊഴിലാളി ക്ഷാമവും കാരണം പ്രതിസന്ധിയിലാണ് ഹൈറേഞ്ചിലെ കർഷകർ. കാപ്പിക്കുരു വിളവെടുത്താലും ഉണങ്ങാനുള്ള സൌകര്യമില്ലാത്തതും പൂപ്പൽ ബാധിക്കുന്നതും മറ്റൊരു പ്രതിസന്ധിയാണ്. കാപ്പി പരിപ്പ് കിലോഗ്രാമിന് 140 രൂപയാണ് വില. 1 കിലോ കുരുവിന് 250 മുതൽ 500 രൂപ വരെ വില ലഭിച്ചാലെ കർഷകർക്ക് ലാഭമുള്ളൂ. കൃഷി, പരിപാലനം എന്നീ ചെലവുകൾ കൂടിയാകുമ്പോൾ കർഷകർ നഷ്ടത്തിലാകും. തുടച്ചയായ നഷ്ടം മൂലം നിരവധി കർഷകരാണ് മറ്റ് കൃഷികളിലേക്ക് തിരിഞ്ഞത്.
4. കേരളഗ്രോ ബ്രാന്‍ഡ് റീടെയില്‍ ഷോപ്പുകൾ വഴി കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ അവസരം. കുടുംബശ്രീ,പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഫെഡറേറ്റഡ് /രജിസ്റ്റേര്‍ഡ് ഓര്‍ഗനൈസേഷനുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവയ്ക്ക് ഫ്രാഞ്ചൈസി മോഡില്‍ ഏറ്റെടുക്കാം. ഒരു യൂണിറ്റിനു പരമാവധി ഒറ്റത്തവണ പിന്തുണ നൽകും. 10 ലക്ഷം രൂപ നിരക്കില്‍ ഒരു എഫ്പിഒക്ക് രണ്ട് യൂണിറ്റുകള്‍ വരെ ആരംഭിക്കാം. ഇത് യൂണിറ്റു സ്ഥാപിക്കുന്നതിനും ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിനും വിനിയോഗിക്കാം. ആകെ ചെലവിന്റെ 50 ശതമാനം സബ്സിഡി ലഭിക്കും. അനുയോജ്യരായ ഏജന്‍സികള്‍ക്ക് അപേക്ഷ നല്‍കാം. സംസ്ഥാനത്താകെ ഇത്തരത്തില്‍ തുറക്കുന്ന 14 ഔട്ട്ലറ്റുകള്‍ ഫാം പ്ലാന്‍ അധിഷ്ഠിത എഫ്പിഓകള്‍ക്കും ഇതര എഫ് പി ഒ കള്‍ക്കും നടത്താന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകള്‍ നവംബര്‍ 10 ന് അകം ബന്ധപ്പെട്ട കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0468 2222597 എന്ന നമ്പറിൽ ബന്ധപ്പെടാം.
Share your comments