കർഷകരോട് കൃഷിഭവനിൽ നിന്നും ആവശ്യപ്പെടുന്ന രേഖകൾ എന്തെല്ലാം? എന്തിനുവേണ്ടി? അപേക്ഷാഫോമുകളുടെ വിവരങ്ങൾ
കൃഷിഭവനിലെ പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായി വിവിധ രേഖകൾ/രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷകളും ഉദ്യോഗസ്ഥർ ആവശ്യപ്പെടാറുണ്ട്. അവ ഓരോന്നും ഏതൊക്കെയാണെന്നും എന്തിനൊക്കെയാണെന്നും നോക്കാം
കൃഷിഭവനിലെ പദ്ധതികളുടെ നടത്തിപ്പിന്റെ ഭാഗമായി വിവിധ രേഖകൾ/രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷകളും ഉദ്യോഗസ്ഥർ ആവശ്യപ്പെടാറുണ്ട്. അവ ഓരോന്നും ഏതൊക്കെയാണെന്നും എന്തിനൊക്കെയാണെന്നും നോക്കാം
കൃഷിഭവനിൽ പലവിധ പദ്ധതികൾ പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അതത് പദ്ധതികൾക്കായുള്ള അപേക്ഷാ ഫോമുകളുണ്ട്. ഇവയോരോന്നും https://keralaagriculture.gov.in/application-forms/ എന്ന വെബ് പേജിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാൻ സാധിക്കുന്നതാണ്.
അപേക്ഷകളോടൊപ്പം ആധാർ കാർഡ് ഒരു തിരിച്ചറിയൽ രേഖയായിട്ടാണ് കൃഷിഭവനിൽ വാങ്ങുന്നത്. സുഭിക്ഷകേരളം, കർഷക പെൻഷൻ, PMKISAN എന്നിവയെല്ലാം ആധാർ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പോർട്ടലുകളാണ്. ആനുകൂല്യം നൽകുന്നതിന് കർഷകരുടെ ആധാർ വിവരങ്ങൾ ഈ പോർട്ടലുകളിൽ നൽകേണ്ടതുണ്ട്.The Aadhaar card is purchased at Krishi Bhavan as an identification document along with the applications.
കരമടച്ച രസീതിന്റെ പകർപ്പ് വാങ്ങുന്നത് കൃഷി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉറപ്പ് വരുത്തുന്നതിനും കൃഷി സ്ഥലത്തിന്റെ വിസ്തൃതി, സർവ്വേ നമ്പർ എന്നിവ കൃത്യമായി മനസ്സിലാക്കുന്നതിനുമാണ്. പ്രത്യേകിച്ച് പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനുള്ള അപേക്ഷ, വിള ഇൻഷുറൻസിനുള്ള അപേക്ഷ മുതലായവ നൽകുമ്പോൾ കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ വളരെയധികം പ്രാധാന്യമുള്ളതാണ്. പാട്ടത്തിനാണ് കൃഷി ചെയ്യുന്നത് എങ്കിൽ പാട്ടക്കരാറിന്റെ പകർപ്പും ആവശ്യമാണ്. പാട്ട കൃഷി ചെയ്യുന്ന കർഷകർ ഭൂവുടമയുമായി എഴുതേണ്ട കരാർ ഉടമ്പടിയുടെ മാതൃക https://keralaagriculture.gov.in/wp-content/uploads/2020/12/TR-8254-2020-dt-09-12-2020.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് വാങ്ങുന്നത് കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം നൽകേണ്ടി വരുന്ന പദ്ധതികൾക്ക് വേണ്ടി മാത്രമാണ്. അപേക്ഷയിൽ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ കർഷകർ എഴുതി നല്കാറുണ്ടെങ്കിലും കൂടുതൽ കൃത്യതയ്ക്ക് വേണ്ടി ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് നൽകുന്നത് കർഷകനെ സംബന്ധിച്ച് ഗുണം മാത്രമേ ചെയ്യുകയുള്ളൂ.
ഒരു പക്ഷെ കർഷകന് തോന്നിയേക്കാം 'എന്നെ ഈ ഉദ്യോഗസ്ഥർക്ക് അറിയാവുന്നതാണല്ലോ, ഞാൻ കർഷകനാണെന്നും എനിക്കിത്ര സ്ഥലമുണ്ടെന്നും, ഞാനീ പഞ്ചായത്തിൽ തന്നെ സ്ഥിര താമസക്കാരനാണെന്നും കാലങ്ങളായി ബോധ്യമുള്ളതാണല്ലോ, പിന്നെന്തിന് എല്ലാ തവണയും ഞാനീ രേഖകളെല്ലാം സമർപ്പിക്കണം" എന്ന്.
കർഷകർ മനസ്സിലാക്കേണ്ട കാര്യം ഒരിക്കലും നിങ്ങളെ വിശ്വാസമില്ലാഞ്ഞിട്ടല്ല ഈ രേഖകളൊക്കെയും വീണ്ടും വീണ്ടും ഓരോ പദ്ധതിക്ക് വേണ്ടിയും ആവശ്യപ്പെടുന്നത്. മറിച്ച് ഈ രേഖകളെല്ലാം മുൻപൊരു കുറിപ്പിൽ പറഞ്ഞത് പോലെ കൃഷിഭവനിൽ വാർഷിക ഓഡിറ്റിങ്ങിന് ഹാജരാക്കേണ്ടവയും വർഷങ്ങളോളം സൂക്ഷിച്ച് വയ്‌ക്കേണ്ടവയുമാണ്. കണക്ക് പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥർക്കോ, കൃഷി ഭവനിൽ തന്നെ പിന്നീട് സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥർക്കോ അപേക്ഷകളോടൊപ്പം മതിയായ രേഖകളില്ലാതെ അപേക്ഷ നൽകിയിരിക്കുന്ന കർഷകരെയോ അവരുടെ കൃഷിസ്ഥലമോ മനസ്സിലാകുകയുമില്ല. പ്രത്യേകിച്ച്, ഒരു പ്രശ്നം ഉടലെടുത്താൽ ഒന്നും തന്നെ ചെയ്യാൻ സാധിക്കുകയുമില്ല.
ഉദാഹരണത്തിന് വർഷങ്ങൾക്ക് മുൻപ് നൽകപ്പെട്ട ഒരു ധനസഹായം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ ലഭിച്ചാൽ മതിയായ രേഖകളില്ലാതെ മറുപടി നല്കാൻ സാധിക്കുകയില്ല. പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയും കൃത്യമായ രേഖകളും പദ്ധതി നടപ്പിന്റെ സുതാര്യത വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ.
കൃത്യമായ രേഖകളില്ലാതെ ഏതൊരു പദ്ധതി നടപ്പിലാക്കിയാലും കണക്കു പരിശോധനക്ക് ഒടുവിൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ബാധ്യതയായി മാത്രം കണക്കാക്കപ്പെടും. ബാധ്യത എന്ന് പറയുമ്പോൾ കർഷകന് സത്യത്തിൽ നൽകിയ ധനസഹായം മതിയായ രേഖകൾ ഇല്ലാത്തത് കൊണ്ട് മാത്രം അത് നൽകിയിട്ടില്ല എന്ന് കണക്കാക്കുന്നു. ആയതിനാൽ പ്രസ്തുത തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ഉദ്യോഗസ്ഥൻ ബാധ്യസ്ഥനാകുന്നു. ഇത്തരത്തിലുള്ള ബാധ്യതകൾ തീർക്കാതെ പെൻഷൻ ആനുകൂല്ല്യങ്ങൾക്ക് പോലും ഉദ്യോഗസ്ഥർക്ക് അർഹതയുമില്ല എന്നത് പൊതു ജനങ്ങളും മനസ്സിലാക്കിയിരിക്കേണ്ട ഒരു വസ്തുതയാണ്.
ഇവയ്ക്കെല്ലാം പുറമേ ആവശ്യപ്പെടാറുള്ളത് ഫോട്ടോകളാണ്. വിശേഷിച്ച് പ്രകൃതി ക്ഷോഭം മൂലമുണ്ടായ കൃഷി നാശത്തിനും, വിള ഇൻഷുറൻസ് ആനുകൂല്യങ്ങൾക്കും അപേക്ഷ സമർപ്പിക്കുമ്പോൾ കർഷകനും ഉദ്യോഗസ്ഥരും കൃഷി നാശമുണ്ടായ കൃഷിയിടത്തിൽ, നശിക്കപ്പെട്ട വിളയോടൊപ്പം നിൽക്കുന്ന ചിത്രം നിർബന്ധമാണ്. എന്നാൽ ഇപ്പോൾ ഈ ആനുകൂല്യങ്ങൾക്ക് www.aims.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിച്ചാൽ മതി എന്നുള്ളതിനാൽ ചിത്രങ്ങളും ഓൺലൈനായി തന്നെ അപ്‌ലോഡ് ചെയ്താൽ മതിയാകും. https://play.google.com/store/apps/details?id=in.nic.aims എന്ന ലിങ്ക് വഴി AIMS എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഉപയോഗിച്ചും കർഷകർക്ക് സുഭിക്ഷ കേരളം പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും അപേക്ഷകൾ സമർപ്പിക്കുകയും കൃഷി ഭവന്റെ (നിലവിലുള്ള) ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം.
English Summary: What are the documents required of farmers from Krishi Bhavan? for what? Details of application forms
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments