പശു യൂണിറ്റിന്, തീറ്റ പുൽ കൃഷിക്ക് , ഹൈഡ്രോപോണിക്സ് കൃഷിക്ക് തുടങ്ങി ധാരാളം സബ്സിഡി ലോണുകൾ തരുന്ന കൃഷിയിലൂടെയും അനുബന്ധ കൃഷിയിലൂടെയും ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്സിഡി ആയി നല്കാൻ തീരുമാനിച്ചു.
എന്നാൽ അതിനൊക്കെ ഓരോ മാനദണ്ഡങ്ങൾ ഉണ്ട്. അത് എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ആദ്യം അറിയേണ്ടത്. അതിനായി . നമ്മുടെ ജില്ലാ ക്ഷീര വികസന ഓഫീസിലോ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലോ ആണ് പോകേണ്ടത് , അപേക്ഷ നൽകേണ്ടത്.
ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്, അതിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി നമുക്ക് ചേരുന്നതാണോ എന്ന് നോക്കണം. എന്നിട്ട് അപേക്ഷിക്കുക.. അപേക്ഷിക്കുന്ന എല്ലാവരേയും തെരഞ്ഞെടുക്കില്ല.അതിൽ നിന്നും മാനദണ്ഡമനുസരിച്ച് തെരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്.
അപേക്ഷ വയ്ക്കുമ്പോൾ അപേക്ഷയ്ക്കൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് തുടങ്ങിയവയുടെ ഒരു സെറ്റ് കോപ്പിയും വയ്ക്കുക. ഏത് അപേക്ഷയ്ക്കൊപ്പവും രേഖകൾ ആവശ്യമാണ്.
Along with the application when the application is made Keep a copy of the Aadhaar card, ration card, tax card and bank account pass book. As with any application Documents are required.
മാനദണ്ഡങ്ങൾ ഇപ്രകാരം.
ഉദാഹരണത്തിന്,
പുൽ കൃഷി ചെയ്യാൻ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന സബ്‌സിഡി ഒരു സെന്റ് ഭൂമിക്ക് 50 രൂപ എന്ന നിരക്കിലാണ് . കുറഞ്ഞത് 20 സെന്ററിൽ കൂടുതൽ ഉള്ളവർക്കാണ് ഇതിൽ അപേക്ഷിക്കാനാവൂ.
അപേക്ഷ വെക്കുമ്പോൾ ഒരു സെന്റിന് 11 രൂപ എന്ന നിരക്കിൽ ഫീസ് അടയ്ക്കണം. ഫീസ് അടച്ചാൽ പുല്ല് വിത്ത് അവിടെ നിന്നും കിട്ടും, പുറത്തു നിന്ന് വാങ്ങിയതാണെങ്കിൽ അതിന്റെ ചിലവായ പണം ലഭിക്കും. ഇനി പുല്ല് നനയ്ക്കാൻ ആവശ്യമായ ചിലവുകളുടെ 50% ( പൈപ്പിങ്, മോട്ടോർ, സ്പ്രിംഗ്ളർ) സബ്സിഡിയായി ലഭിക്കും. ഇനി പുല്ല് മുറിക്കാനുള്ള ഷാഫ്റ് കട്ടർ മെഷീനും സബ്‌സിഡി ലഭിക്കും. ചെലവായ തുകയുടെ പകുതിയാണ് സബ്സിഡി തുക.
സബ്സിഡി ലഭിക്കുന്ന പദ്ധതികളിൽ ചിലത്.
📍10 കിടാരി യൂണിറ്റ് തുടങ്ങാൻ
to start 10 cow unit
📍ചോളം കൃഷി ചെയ്യാൻ വിത്ത് സൗജന്യമായി ലഭിക്കും. Seeds for maize cultivation can be obtained free of charge.
📍തരിശ് നിലത്തിലെ തീറ്റ പുൽ കൃഷി
grass cultivation in fallow land
📍ഹൈഡ്രോപോണിക്സ് യൂണിറ്റിന്
For the hydroponics unit
തീറ്റ പുൽ കൃഷി. ഒരു ഹെക്ടർ നിലത്തിൽ കൃഷി ചെയ്യുമ്പോൾ സബ്‌സിഡി ലഭിക്കും. ഏകദേശം 50,000 ചിലവിൽ നിങ്ങൾക്ക് ഈ കൃഷി തുടങ്ങാവുന്നത്. ക്ഷീര വികസന ഓഫിസുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾ ചോദിച്ചറിയാം.
ഹൈഡ്രോപോണിക്സ് യൂണിറ്റിന് മണ്ണില്ലാതെ മെഷീനിൽ ചെയ്യുന്ന കൃഷിയാണ്. മെഷീൻ വാങ്ങാനുള്ള പണം ആദ്യം നമ്മുടെ കയ്യിൽ നിന്നും ചിലവാകും. അപേക്ഷ നൽകി Sanction ആയതിന് ശേഷം സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ആ പദ്ധതി നടത്തിയതിന്റെ രേഖകൾ ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ ഹാജരാക്കുമ്പോഴാണ് തുക ലഭിക്കുക. അല്ലാതെ പണം കിട്ടിയിട്ട് പദ്ധതി തുടങ്ങാൻ നോക്കി ഇരിക്കരുത്.
പിന്നെ, എന്തെങ്കിലും തുടങ്ങുന്നതിന് മുൻപ് ബന്ധപ്പെട്ട ഓഫിസിൽ കാര്യങ്ങൾ അന്വേഷിച്ചതിന് ശേഷം മാത്രം പദ്ധതികൾ തുടങ്ങുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തുടങ്ങാം ചുരുങ്ങിയ ചെലവിൽ കാടക്കോഴി വളർത്തൽ സംരഭം.
Share your comments