<
  1. News

ഗോതമ്പ് പ്രതിസന്ധി: അധിക ജലസേചനം വിളകളെ സംരക്ഷിക്കില്ല

ഫെബ്രുവരിയിലെ ഉയർന്ന ചൂടിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ കർഷകർക്ക് റാബി വിളകൾക്ക് അധിക ജലസേചനം നൽകാൻ കാർഷിക ശാസ്ത്രജ്ഞർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്, ജലസേചന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് എന്ന് കർഷകർ അഭിപ്രായപ്പെട്ടു.

Raveena M Prakash
Wheat crisis in rising temperature, high irrigation won't help crops
Wheat crisis in rising temperature, high irrigation won't help crops

ഫെബ്രുവരിയിലെ ഉയർന്ന ചൂടിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ കർഷകർ, റാബി വിളകൾക്ക് അധിക ജലസേചനം നൽകാൻ കാർഷിക ശാസ്ത്രജ്ഞർ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്, ജലസേചന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലെ ഭൂഗർഭജലനിരപ്പിനെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണ് എന്ന് ചില കർഷകർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന താപനിലയിൽ ആശങ്കാകുലരായ പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ചില കർഷകർ ഈ ശുപാർശ എങ്ങനെ വിളകളെ സംരക്ഷിക്കുമെന്നുള്ള സംശയത്തിലാണ്.

നവംബറിൽ ഗോതമ്പ് വിതച്ച കർഷകർ പറയുന്നത്, ധാന്യങ്ങൾ രൂപം കൊള്ളാൻ തുടങ്ങിയെങ്കിലും ചൂടിന്റെ ആഘാതം വിളകളിൽ ഇതുവരെ കാണാനായിട്ടില്ല എന്നാണ്. എന്നിരുന്നാലും, താപനില കുതിച്ചുയരുകയാണെങ്കിൽ, കൃഷിനാശം ഉറപ്പാണെന്ന് ഭൂരിഭാഗം കർഷകരും പറയുന്നു. കാലാനുസൃതമായ മഴ ലഭിക്കുമ്പോൾ ഈ പ്രദേശത്ത് ഗോതമ്പ് നനയ്‌ക്കേണ്ടതില്ല എന്ന്, പഞ്ചാബിലെ ജലന്ധർ ജില്ലയിൽ നിന്നുള്ള ഒരു കർഷകൻ പറഞ്ഞു. ഇത്തവണ ഡിസംബർ-ജനുവരി മാസങ്ങളിൽ മഴ പെയ്തിട്ടില്ല, അതിനാൽ ലഘു ജലസേചനം രണ്ടുതവണ നടത്തേണ്ടിവന്നു, എന്നാലും ചൂട് ഇതുപോലെ തുടരുകയാണെങ്കിൽ, മണ്ണിൽ ഈർപ്പത്തിന്റെ അളവ് നിലനിർത്താൻ വെള്ളം വീണ്ടും പ്രയോഗിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ഗോതമ്പ് വയലുകൾക്ക് മൂന്ന് തവണ ജലസേചനം നടത്താനാകുമെങ്കിലും, വലിയ വയലുകൾക്ക് മറ്റൊരു തവണ നനവ് ആവശ്യമായി വന്നേക്കാം, അദ്ദേഹം പറഞ്ഞു. പഞ്ചാബിൽ കർഷകർക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുന്നുണ്ട്, അതിനാൽ കൃഷിച്ചെലവ് വളരെയധികം ഉയരാനിടയില്ല, എന്നാലും സംസ്ഥാനത്ത് ഭൂഗർഭ ജലനിരപ്പ് താഴുന്നത് ആശങ്കയുണ്ടാക്കുന്നു. കൂടുതൽ ജലസേചനം ഭൂഗർഭ ജലനിരപ്പിനെ കൂടുതൽ വഷളാക്കും, എന്ന് ഒരു കർഷകൻ കൂട്ടിച്ചേർത്തു. പഞ്ചാബിന്റെ വലിയ ഭാഗങ്ങളിൽ ഭൂഗർഭജലനിരപ്പ് 10 മുതൽ 20 മീറ്റർ വരെയാണ്, കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് റീജിയണൽ ഡയറക്ടർ സുശീൽ ഗുപ്ത നടത്തിയ പഠനങ്ങൾ കണ്ടെത്തി. എന്നിരുന്നാലും, ജലന്ധർ, ലുധിയാന, പട്യാല, അമൃത്സർ, സംഗ്രൂർ തുടങ്ങിയ പ്രധാന നഗരങ്ങൾക്ക് ചുറ്റുമുള്ള ജലനിരപ്പ് 20 മുതൽ 40 മീറ്റർ വരെയാണ്. 

സംസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ ജലനിരപ്പിൽ ക്രമാതീതമായ ഇടിവുണ്ടായതായി ദീർഘകാല ജലനിരപ്പിലെ ഏറ്റക്കുറച്ചിലുകളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഗോതമ്പ്, നെൽവിളകൾ എന്നിവയുടെ കൃഷിക്ക് പഞ്ചാബിന് വലിയ അളവിൽ വെള്ളം ആവശ്യമാണ്. തൽഫലമായി, 1970-ലെ 1.92 കുഴൽക്കിണറുകളെ അപേക്ഷിച്ച് ഇപ്പോൾ സംസ്ഥാനത്ത് ഒരു ദശലക്ഷത്തിലധികം കുഴൽക്കിണറുകളാണുള്ളത് എന്ന് ഒരു കർഷകൻ പറഞ്ഞു. പഞ്ചാബിലെ ഭൂഗർഭജലനിരപ്പിനെക്കുറിച്ച് കർഷകരും ആശങ്കാകുലരാണ്, എന്നാൽ തങ്ങൾക്ക് കൃഷിയല്ലാതെ മറ്റ് മാർഗമില്ലെന്ന് അവർ പറയുന്നു. വിളകളിലുണ്ടാവുന്ന മാറ്റങ്ങൾ പോലും അവർക്ക് വലിയ നഷ്ടമുണ്ടാക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഉയരുന്ന താപനിലയിൽ ഇലപ്പേനുകൾ പച്ചക്കറി വിളകൾക്കും പയർവർഗങ്ങൾക്കും ഭീഷണിയാകുന്നു

English Summary: Wheat crisis in rising temperature, high irrigation won't help crops

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds