<
  1. News

വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് നടപടിക്രമങ്ങൾ എന്തൊക്കെയാണ്?

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്. 2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ. 3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

Arun T
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം

1. അപേക്ഷകൻ്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്.
2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.

OR

അനുമതി പത്രം കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.

OR

അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.

രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിൻ്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകിയാൽ മതിയാകും.

ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.

Note:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് /Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.

English Summary: when changing ownership of electricity connection : steps to take

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds