വിധവകളായ വനിതകള്‍ക്ക് സാമ്പത്തീക സഹായം നല്‍കുന്ന പദ്ധതിയാണ് വിധവാ പെന്‍ഷന്‍ പദ്ധതി. ഭര്‍ത്താവിന്റെ മരണ ശേഷം ഭാര്യയ്ക്കും ആശ്രിതരായ മറ്റ് കുടുംബാംഗങ്ങള്‍ക്കും സാമ്പത്തീക സഹായം നല്‍കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 18 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ള വിധവകള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷകയ്ക്ക് ചുരുങ്ങിയത് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
കൂടാതെ ഭര്‍ത്താവിന്റെ മരണ ശേഷം പുനര്‍വിവാഹം ചെയ്ത വനിതകള്‍ക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കുകയില്ല. പ്രായ പൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്കും, അമ്മയെ പരിപാലിക്കാന്‍ ശേഷിയില്ലാത്ത കുട്ടികള്‍ക്കും അമ്മയ്ക്ക് വേണ്ടി പദ്ധതിയില്‍ അപേക്ഷിയ്ക്കാം. പ്രതിമാസ പെന്‍ഷനായാണ് പദ്ധതിയിലൂടെ വിധവകള്‍ക്ക് സാമ്പത്തീക സഹായം ലഭിക്കുക.
ആധാര്‍ കാര്‍ഡ്, ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുവാനുള്ള രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ നേരിട്ട് പെന്‍ഷന്‍ തുക നിക്ഷേപിക്കുകയാണ് ചെയ്യുക. ചില സംസ്ഥാനങ്ങളില്‍ വിധവാ പെന്‍ഷന് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. ഉദാഹരണത്തിന് ഇന്ദിര ഗാന്ധി വിധവാ പെന്‍ഷന്‍ പദ്ധതിയില്‍ 40നും 60നും ഇടയില്‍ പ്രായമുള്ള വിധവകള്‍ക്കാണ് സാമ്പത്തീക സഹായം ലഭിക്കുന്നത്.
നേരിട്ടും ഓണ്‍ലൈനായും ഉപയോക്താക്കള്‍ക്ക് പെന്‍ഷന് വേണ്ടി അപേക്ഷ നല്‍കാം.
Share your comments