കർഷകരിൽ വളരെയധികം ആശങ്ക ഉയർത്തുന്ന ഒരു ചോദ്യമാണ് നിലവിൽ കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി ലഭ്യമാകുന്ന സബ്സിഡി ഇല്ലാതാകുമോ എന്നത്. കൃഷി വകുപ്പ് നിലവിൽ കാർഷികാവശ്യത്തിന് വേണ്ടി കർഷകർക്ക് നൽകുന്ന വൈദ്യുതി കണക്ഷനുകളുടെ സബ്സിഡി ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ മുഖേന കൈമാറാനുള്ള നീക്കങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾ അധികൃതർക്കിടയിൽ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് നിലവിൽ കർഷകർക്ക് ആശങ്ക ഉയർത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കൃഷിവകുപ്പ് ഈ അടുത്ത് ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എല്ലാ കൃഷിഭവനുകൾക്ക് കീഴിലും ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ രൂപവൽക്കരിച്ചു ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണമെന്നാണ് നിലവിൽ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക കണക്ഷനും ഇനി മുതൽ രണ്ട് രേഖകൾ മതി.
കൂടാതെ കൃഷിവകുപ്പിന്റെ നിർദ്ദേശപ്രകാരം ബന്ധപ്പെട്ട ഗ്രൂപ്പിലെ പ്രസിഡണ്ട്, സെക്രട്ടറി, കൃഷി ഓഫീസർ എന്നിവരുടെ പേരിൽ വൈദ്യുതി തുക കൈകാര്യം ചെയ്യുന്നതിന് വേണ്ടി മാത്രമായി സംയുക്ത ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ചെയ്യണമെന്ന് നിർദ്ദേശത്തിൽ പ്രതിപാദിച്ചിരിക്കുന്നു. കൃഷിവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പരാമർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ബില്ലടച്ചു കഴിഞ്ഞിട്ടും സബ്സിഡി തുക ശേഷിക്കുന്നുണ്ടെങ്കിൽ അടുത്ത മാസങ്ങളിലെ സബ്സിഡി അതിനനുസരിച്ച് കുറയ്ക്കണമെന്നതാണ്.
കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ നടപ്പിലാക്കുന്നതിനായി രണ്ടുവർഷം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിൽ നടപ്പിലാക്കിയ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് കഴിഞ്ഞ ഒക്ടോബറിൽ കൃഷി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചത്. ഈ ഉത്തരവിന്റെ ഭാഗമായിട്ടാണ് ഗുണഭോക്താക്കളുടെ ഗ്രൂപ്പുകളോ പാടശേഖര സമിതികളോ മുഖേന തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സർക്കാർ സൗജന്യ വൈദ്യുതിയുടെ സബ്സിഡി തുക നൽകുന്നത്. എന്നാൽ ഇനിമുതൽ ഈ അക്കൗണ്ടുകളിൽ നിന്ന് പണം എടുത്ത് ബന്ധപ്പെട്ട ഗ്രൂപ്പുകളാണ് കെ എസ് ഇ ബിയിൽ ബില്ല് അടക്കേണ്ടത്. എന്നാൽ ഇത്തരത്തിൽ ഗ്രൂപ്പുവൽക്കരണം നടത്തുന്നതിൽ കർഷകർക്ക് ചെറിയ തരത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. മറ്റു പല സബ്സിഡികളും പോലെ ഇതും കാലക്രമത്തിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് പുതിയ സംവിധാനത്തിന് പിന്നിലെന്ന് കർഷകർ ആശങ്ക പ്രകടിപ്പിക്കുന്നു. സബ്സിഡി മുടങ്ങുകയോ കുറയുകയോ ചെയ്താൽ അംഗങ്ങൾ പിരിവെടുത്ത് വൈദ്യുതി ബില്ല് അടയ്ക്കേണ്ടി വരില്ലേ എന്നുള്ള ആശങ്കയാണ് കർഷകർക്ക് നിലവിലുള്ളത്. സ്ഥലമില്ലാത്ത അംഗങ്ങൾ ആരെങ്കിലും കുറച്ചുകാലം സൗജന്യ വൈദ്യുതി ഉപയോഗിക്കാതിരിക്കുകയും പിന്നീട് തിരിച്ചെത്തി വീണ്ടും ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്താൽ ഉത്തരവ് പ്രകാരം മറ്റു കർഷകർക്ക് എല്ലാം സബ്സിഡി തുക കുറയുന്ന അവസ്ഥയാണ് നിലവിലെ ഉത്തരവ് പ്രകാരം ഉണ്ടാകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: അടുത്ത അഞ്ചു വര്‍ഷത്തിനകം 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി
കാർഷിക ആവശ്യത്തിന് ലഭ്യമാകുന്ന വൈദ്യുതി കണക്ഷനുകളുടെ സബ്സിഡി സംവിധാനം നിലവിൽ തുടരുന്ന രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവരും ഈ അഭിപ്രായത്തോട് തുറന്ന സമീപനം പുലർത്തുന്നുണ്ട്. കർഷകരുടെ ഭാഗത്തു നിന്നുള്ള നിർദേശം കൃഷിവകുപ്പിന് അറിയിക്കാൻ അടുത്തു നടന്ന കൃഷി ഓഫീസർമാരുടെ യോഗം നിലവിൽ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി : കോതമംഗലം താലൂക്കിൽ ആദ്യമായി കർഷകരുടെ കൃഷി ഭൂമിയ്ക്ക് പട്ടയം
Share your comments