<
  1. News

കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇനി വനിതകൾ

കാർഷിക ജോലികൾക്ക് മാത്രമല്ല കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇനി വളയിട്ട കൈകൾ നേതൃത്വം കൊടുക്കും. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വര്‍ക് യാഡ് ആരംഭിച്ചത്.

Abdul
സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷി യോഗ്യമാക്കുക
സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷി യോഗ്യമാക്കുക

 

 

കൊച്ചി: കാർഷിക ജോലികൾക്ക് മാത്രമല്ല കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും ഇനി വളയിട്ട കൈകൾ നേതൃത്വം കൊടുക്കും. മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ അശമന്നൂര്‍ പഞ്ചായത്തിലെ തലപ്പുഞ്ചയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള  വര്‍ക് യാഡ് ആരംഭിച്ചത്.


സ്ത്രീകളുടെ വരുമാനം വര്‍ധിപ്പിക്കുക, പാഴ്‌നിലങ്ങളെ കൃഷി യോഗ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, കര്‍ഷക തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നിവയാണു മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ലക്ഷ്യം. 40 വനിതകള്‍ക്കാണു യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളിൽ ആദ്യ ഘട്ടമായിപരിശീലനം നല്‍കിയത്. കുറച്ചു പേര്‍ കൃഷിപ്പണിക്കു യന്ത്രങ്ങളുമായി പോകുമ്പോള്‍ ബാക്കിയുള്ളവര്‍ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെടും.


എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അനുവദിച്ച അറ്റകുറ്റപ്പണിയാണ് ഇവിടെ നടത്തുന്നത്. The repairs are being carried out in Ernakulam, Idukki and Thrissur districts.യന്ത്രങ്ങള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്നതിനും അവയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പദ്ധതിയില്‍ വനിതകള്‍ക്കു പരിശീലനം നല്‍കിയിരുന്നു. കൊയ്ത്ത്, മെതി, ഉഴവ്, കളപറിക്കല്‍, ഞാറ്റടി നടല്‍ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന 40 യന്ത്രങ്ങളാണ് ആദ്യഘട്ടത്തില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ചത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇഞ്ചിക്കൃഷി - വിത്ത് പരിചരണവും കീടപ്രതിരോധവും

English Summary: Women are no longer responsible for the maintenance of agricultural machinery

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds