വനിതാ വികസന കോർപ്പറേഷൻ വഴിയുള്ള വായ്പാ പദ്ധതികൾ
ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് വനിതകളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും സംരംഭം തുടങ്ങാൻ വായ്പ ലഭിക്കും. വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നു എന്നതാണ് പ്രധാന ആകർഷണം. രണ്ട് വിഭാഗങ്ങളായി അപേക്ഷകരെ തരംതിരിച്ചാണ് വായ്പ അനുവദിക്കുന്നത്.
ക്രെഡിറ്റ് ഒന്ന്
ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകർ
പരമാവധി വായ്പ 10 ലക്ഷം രൂപ
യോഗ്യതകൾ വാർഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98,000/- രൂപ, നഗര പ്രദേശത്ത് 1,20,000/-രൂപ. മറ്റ് യോഗ്യതകൾ ബാധകമല്ല.
പലിശ 7 %
വാർഷിക വരുമാനം അടിസ്ഥാനമാക്കിയാണ്. ക്രെഡിറ്റ് 1, ക്രഡിറ്റ് 11 എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നത്.
ക്രെഡിറ്റ് രണ്ട്
മുന്നോക്ക പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വനിതാ സംരംഭകർ
പരമാവധി വായ്പ : 3 ലക്ഷം രൂപ വരെ
യോഗ്യതകൾ : മുന്നോക്ക വിഭാഗ വനിതകൾക്ക് വാർഷിക വരുമാനം ആറ് ലക്ഷം രൂപവരെ SC വിഭാഗത്തിലെ വനിതകൾക്ക് വാർഷിക വരുമാനം 3 ലക്ഷം രൂപ വരെ
പലിശ 6 %
തിരിച്ചടവ് 60 മാസം കൊണ്ട് തിരിച്ചടക്കണം
സ്വയംതൊഴിൽ സംരംഭങ്ങൾ കണ്ടെത്തുവാനാണ് വായ്പ അനുവദിക്കുന്നത്. വായ്പ ലഭിക്കുന്നതിന് വസ്ത് ജാമ്യമോ, ഉദ്യാഗസ്ഥ ജാമ്യമോ നിർബന്ധമാണ്.
: വയനാട് റോഡ്,
ഈസ്റ്റ് നടക്കാവ് (പി.ഒ.)
എരഞ്ഞിപ്പാലം, കോഴിക്കോട്
0495 2766454, +91 9496015009
: ലിയോൺ അപ്പാർട്ട്മെന്റ്
സരിത തിയേറ്ററിന് എതിർവശം
ബാനർജി റോഡ്,
എറണാകുളം, കൊച്ചി 18
0484 2394932, +91 9496015001
: റ്റി.സി. 15/1942(2)
വഴുതക്കാട്, തിരുവനന്തപുരം 14
0471 2328257, +91 9496015006
കൂടുതൽ വിവരങ്ങൾക്കായി :
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ
ബസന്ത്, റ്റി.സി. 2170, മൻമോഹൻ ബംഗ്ലാവ്
എതിർവശം, കവടിയാർ.പി.ഒ.,
തിരുവനന്തപുരം. 695 003
ഫോൺ : 0471 2727668, 2316006
www.kswdc.org
Share your comments