ഏപ്രിൽ 25 ലോകമെമ്പാടും മലേറിയ ദിനമായി ആചരിക്കപ്പെടുന്നു. ലോക ആരോഗ്യ സംഘടനയുടെ ഭാഗമായ ലോക ഹെൽത്ത് അസംബ്ലിയുടെ അറുപതാം സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് 2007 മെയിൽ ലോക മലേറിയ ദിനാചരണത്തിന് ആരംഭം കുറിക്കുന്നത്. ജീവഹാനി വരെ സംഭവിക്കാൻ സാധ്യതയുള്ള ഒരു രോഗമായതിനാൽ ഇതിന് വേണ്ട പ്രതിരോധനടപടികൾ വേണ്ട സമയത്ത് ചെയ്യുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൊതുകുകളെ ഫലപ്രദമായി അകറ്റാൻ ഈ സസ്യങ്ങൾ വളർത്തു
രോഗം എങ്ങനെ പടരുന്നു, രോഗലക്ഷണങ്ങൾ
ശുദ്ധജലത്തിൽ വളരുന്ന അനോഫിലസ് പെൺകൊതുകുകൾ ആണ് മലേറിയ പരത്തുന്നത്. രോഗാണുവാഹകരായ കൊതുകുകളുടെ കടിയേറ്റ് പരമാവധി 30 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ വ്യക്തിയുടെ മേൽ കണ്ടുതുടങ്ങുന്നു. ഇതിനെ ഇൻക്യുബേഷൻ കാലഘട്ടം എന്ന് പരാമർശിക്കുന്നു. ഇടവിട്ടുള്ള പനിയും, തലവേദനയും, വിശപ്പില്ലായ്മയും, ക്ഷീണവും, തൊണ്ടവേദനയും ഇതിന്റെ ലക്ഷണങ്ങളായി പറയപ്പെടുന്നു. രോഗം അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ന്യൂമോണിയ, മഞ്ഞപ്പിത്തം, വൃക്കകളുടെ തകരാർ തുടങ്ങിയവരെ സംഭവിക്കുന്നു. ഉത്തരേന്ത്യയിൽ ദക്ഷിണേന്ത്യയെക്കാൾ കൂടുതലായി രോഗം റിപ്പോർട്ട് ചെയ്യുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തിൽനിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതാക്കുവാനും മലേറിയ മൂലമുള്ള മരണം ഒഴിവാക്കാനും കേരള സർക്കാർ ലക്ഷ്യമിടുന്നു. ഇതിനുവേണ്ടി മലമ്പനി നിവാരണത്തിനുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയും, അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കൊതുക് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ഇനി ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ; കൂടുതൽ വിശദാംശങ്ങൾ
പ്രതിരോധമാർഗങ്ങൾ
വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് മലമ്പനിയുടെ ആദ്യഘട്ട പ്രതിരോധമാർഗം. മലമ്പനിക്ക് കാരണമാകുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്നതിനാൽ, വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കൊതുകുശല്യം - ഗൃഹവൈദ്യ രീതിയിലുള്ള ഒരു ഉപായം ഉണ്ട്
Share your comments