പരിസ്ഥിതി നശീകരണവും ജീവജാലങ്ങൾക്കും അവയുടെ ആവാസ്ഥ വ്യവസ്ഥകൾക്കും ഉണ്ടാവുന്ന നാശവും നാടിൻറെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ ഭദ്രതയ്ക്ക് ഹാനികരമാണെന്നും പ്രകൃതി ദുരന്തങ്ങൾ, ജന്തു ജന്യരോഗങ്ങൾ, തൊഴിൽനഷ്ടം, സാമൂഹികക്ലേശം എന്നിവയ്ക്ക് കാരണമാകുമെന്നും ഞാൻ പൂർണമായും മനസ്സിലാക്കുന്നു.
പരിസ്ഥിതി സംരക്ഷണം മനുഷ്യരുടേയും മൃഗങ്ങളുടെയും ആരോഗ്യരക്ഷയ്ക്കും സാമൂഹിക സുരക്ഷിതത്വത്തിനും അനിവാര്യമാണ്.
പരിസ്ഥിതി സംരക്ഷണം, മൃഗസംരക്ഷണ മേഖലയുടെ ഉന്നമനം, പൊതുജനാരോഗ്യ സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്നും ഈ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി എൻറെ അറിവിനെയും അനുഭവ സമ്പത്തിനെയും അതിൻറെ പരമാവധി യിൽ പ്രയോജനപ്പെടുത്തുമെന്നും ഈ സുദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
ഒരു വൃക്ഷം നടൂ , ഫോട്ടോ എടുക്കൂ -- സമ്മാനം നേടൂ
കേരള വെറ്റിനറി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ "ഒരു വൃക്ഷം നടു ഫോട്ടോ എടുക്കൂ" എന്ന് ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ unionkvasu@gmail.com എന്ന ഈ മെയിൽ ഐഡിയിലേക്ക് ഏപ്രിൽ 27ന് അകം അവരവർ എടുത്ത ഫോട്ടോകൾ അയക്കേണ്ടതാണ്.
ഫോട്ടോകൾ അയക്കുമ്പോൾ നട്ട ചെടിയുടെ കൂടെ നിന്ന് എടുത്ത ഫോട്ടോ, വിദ്യാർഥിയുടെ പേര്, ബാച്ച് നമ്പർ, കോളേജ് എന്നിവ രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9847136387
Share your comments