<
  1. News

ഉപഭോക്താക്കൾക്കായി പ്രത്യേക ഫിറ്റ്നസ് ക്രെഡിറ്റ് കാര്‍ഡുമായി യെസ് ബാങ്ക്.

ആദിത്യ ബിര്‍ള ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാകും. വാര്‍ഷിക ആരോഗ്യ ചെക്കപ്പ്, ഏതു സമയത്തും ഡോക്ടറുടെ സഹായം,

Meera Sandeep
Yes Bank Wellness & Yes Bank Wellness Plus credit cards
Yes Bank Wellness & Yes Bank Wellness Plus credit cards

Aditya Birla Wellness Private Ltd മായി സഹകരിച്ച് പ്രത്യേക വെൽനെസ് ക്രെഡിറ്റ് കാര്‍ഡുമായി എത്തിയിരിക്കുകയാണ് യെസ് ബാങ്ക്. Yes Bank Wellness, Yes Bank Wellness Plus എന്നിങ്ങനെ രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് കൊണ്ടുവന്നിരിക്കുന്നത്. 

ഉപഭോക്താക്കളുടെ സമഗ്ര ആരോഗ്യം, സ്വയം പരിചരണം, ക്ഷേമം എന്നിവ ലക്ഷ്യമിട്ടാണ് കാര്‍ഡ് ഇറക്കിയിരിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കുന്നവര്‍ക്ക് മെഡിക്കൽ ചെക്കപ്പുകൾക്കും മരുന്നുകൾ വാങ്ങുന്നതിനും ഒക്കെ പ്രത്യേക ഇളവുകൾ ലഭ്യമാണ്. പ്രത്യേക റിവാര്‍ഡ് പോയിൻറുകളുടെ അടിസ്ഥാനത്തിലാണിത്. സൗജന്യ ഡോക്ടര്‍ കൺസൾട്ടേഷൻ, ഫിറ്റ്നസ് അസസ്മെൻറ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠനം, വീട്ടിലിരുന്നു ജോലി, പ്രിയപ്പെട്ടവരുമായും സഹപ്രവത്തകരുമായും നേരിട്ടുള്ള ബന്ധമില്ലാത്ത അവസ്ഥ തുടങ്ങി പുതിയ സാഹചര്യങ്ങളിൽ ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിയ്ക്കുക കൂടെയാണ് ലക്ഷ്യം. 

ഈ സാഹചര്യത്തെ ആരോഗ്യകരമായി അഭിമൂഖീകരിയ്ക്കാൻ ഉപഭോക്താക്കൾക്ക് പിന്തുണ ലഭിയ്ക്കും

English Summary: Yes Bank with a special fitness credit card for customers.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds