<
  1. News

കൊല്ലം ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കൊല്ലം ആർട്ട് ഓഫ് ലിവിങ് ആശ്രമം വളരെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു

Arun T
കൊല്ലം മേയർ ഹണി ബെഞ്ചമിൻ യോഗദിനം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം മേയർ ഹണി ബെഞ്ചമിൻ യോഗദിനം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു . കൊല്ലം മേയർ ഹണി ബെഞ്ചമിൻ യോഗദിനം ഉദ്ഘാടനം ചെയ്തു . കൊല്ലം ജില്ലാ പ്രസിഡന്റും സീനിയർ ആർട്ട് ഓഫ് ലിവിങ് അധ്യാപകനുമായ പ്രദീപ് ജി അധ്യക്ഷനായ ചടങ്ങിൽ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജി പത്മാകരൻ ഏവരെയും സ്വാഗതം ചെയ്തു . മുൻ അപ്പക്സ് ബോഡി ,VDS ചെയർമാൻ വി ആർ ബാബുരാജ് , സ്റ്റേറ്റ് അപ്പക്സ് ബോഡി അംഗം അനിൽ കെ എസ് , കൊല്ലം ആശ്രമം ചെയർമാൻ മോഹൻരാജ് , ജില്ലാ സെക്രട്ടറി പ്രദീപ് പള്ളിമൺ, ഡോ.ജനാർദ്ദനൻ എന്നിവർ ആശംസകൾ നേർന്നു .

പ്രസംഗവേദികളിൽ ശരിയായ ശ്വാസ നിയന്ത്രണം തന്നെ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് മേയർ ഹണി ബെഞ്ചമിൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു .
ശരീരത്തിനും മനസ്സിനും ഒരുപോലെ പ്രയോജനമായ യോഗ സാമൂഹികമായ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് . അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുക മാത്രമല്ല ജനങ്ങളിലേക്ക് വർഷങ്ങളായി യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും പ്രചാരണവും നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലം ആർട്ട് ഓഫ് ലിവിങ് ആശ്രമം വളരെ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നതെന്ന് മേയർ അഭിപ്രായപ്പെട്ടു .

റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ഹീരരത്നം ആയുർവേദവും യോഗയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു.  കൊല്ലം ആശ്രമം ചെയർമാൻ മോഹൻരാജ് , ജില്ലാ സെക്രട്ടറി പ്രദീപ് പള്ളിമൺ എന്നിവർ സമീപം
റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ഹീരരത്നം ആയുർവേദവും യോഗയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു. കൊല്ലം ആശ്രമം ചെയർമാൻ മോഹൻരാജ് , ജില്ലാ സെക്രട്ടറി പ്രദീപ് പള്ളിമൺ എന്നിവർ സമീപം

തുടർന്ന് റിട്ടയേർഡ് ചീഫ് മെഡിക്കൽ ഓഫീസർ ഹീരരത്നം ആയുർവേദവും യോഗയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്ലാസ് എടുത്തു . വിവിധ യോഗാസനങ്ങൾ കൊണ്ട് ശരീരത്തിനുള്ള ഗുണഗണങ്ങളും ക്ലാസ്സിൽ വിവരിക്കുകയുണ്ടായി . ആയുർവേദ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ധാരാളം രോഗികൾക്ക് ആയുർവേദ മരുന്നിനൊപ്പം യോഗയും നൽകിയിരുന്ന അനുഭവം ഡോക്ടർ പങ്കുവെച്ചു . നിത്യജീവിതത്തിൽ യോഗ അഭ്യസിക്കുന്നത് ആണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം ,അതിനാൽ ഏവരും ഇത് ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രത്യേകം നിഷ്കർഷിച്ചു .

അനവധി ഭക്തർ പങ്കെടുത്ത ഈ ചടങ്ങിൽ ഏവർക്കും ഊഷ്മളമായ ഒരു അനുഭവവും വിജ്ഞാനവും യോഗാദിന ആചാരണത്തിന്റെ ഭാഗമായി ലഭിച്ചു .

English Summary: Yoga day held at Kollam Art of Living ashram

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds