<
  1. News

കിസാൻ സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം 6000 രൂപ ലഭിക്കും

പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷത്തിൽ 2000 രൂപ വെച്ച് 3 തവണയായിട്ട് നേരിട്ടെത്തും.. നിരവധിയാളുകൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചു കഴിഞ്ഞു.. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം..

K B Bainda
2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക..
2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക..

രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ .ഒരു പദ്ധതിയാണ് കിസാൻ സമ്മാന നിധി..

ഇതിലേക്ക് റേഷൻ കാർഡിൽ പേരുള്ള സ്വന്തം പേരിൽ 2 ഹെക്ടറിൽ കുറവ് ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം.. സംസ്ഥാന സ‍ര്‍ക്കാരിന്റെ ലാൻഡ് റെക്കോ‍ര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.

ഒരു റേഷൻ കാർഡിൽ സ്വന്തം പേരിൽ കൃഷി ഭൂമിയുള്ള 18 വയസ്സ് കഴിഞ്ഞ ഒന്നിൽ കൂടുതൽ പേര് ഉണ്ടെങ്കിൽ അവർക്കും പിഎം കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കാം.. അവർക്കും വർഷത്തിൽ 6000 രൂപ സഹായ നിധി ലഭിക്കുന്നതാണ്..പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷത്തിൽ 2000 രൂപ വെച്ച് 3 തവണയായിട്ട് നേരിട്ടെത്തും.. നിരവധിയാളുകൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചു കഴിഞ്ഞു..

ഇവർക്ക് അപേക്ഷിക്കാനാവില്ല

മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല..കേന്ദ്ര- സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരിലും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.. കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്ന് വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന (രജിസ്റ്റര്‍ ചെയ്ത) ഡോക്ടര്‍മാർ, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്‍റ് തുടങ്ങിയവര്‍ക്കും അവസാന അസസ്മെന്‍റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല..

2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക..അതായത് ഫെബ്രുവരി 1, 2019 ന് ശേഷം ഭൂമിവാങ്ങിയവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല..

കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്.. കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ഡിജിറ്റൽ സേവാ CSC സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്.. CSC സെന്ററുകളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ആപ്ലിക്കേഷൻ അതാത് കൃഷി ഭവനിൽ ഏൽപ്പിക്കണം.


പദ്ധതി പ്രകാരമുള്ള ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.. രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു.

എന്തെല്ലാം രേഖകൾ വേണം.


1, റേഷൻ കാർഡ്
2, ആധാർ കാർഡ്
3, ബാങ്ക് പാസ്ബുക്ക്
4, നികുതി റസീറ്റ്

ഉടൻ തന്നെ മേൽപ്പറഞ്ഞ രേഖകളുമായി CSC (Common Service Center) സെന്ററുമായി ബന്ധപ്പെടുക.

കൂടുതൽ_വിവരങ്ങൾ

PM-കിസാൻ സമ്മാൻ നിധിക്ക് വേണ്ടി 2019 ലോ അതിനു ശേഷമോ കൃഷിഭവനിൽ അപേക്ഷ നൽകിയിട്ടും ഇതുവരെയും അക്കൗണ്ടിൽ പണം ലഭിച്ചിട്ടില്ലാത്തവർക്ക് ആധാറുമായി CSC സെന്റർ സന്ദർശിച്ച് കാരണം ചെക്ക് ചെയ്യാവുന്നതാണ്..
കിട്ടിക്കൊണ്ടിരുന്ന തുക നിലച്ചുപോയവർക്കും ആവശ്യമായ ആധാർ അപ്‌ഡേഷൻ നടത്തുന്നതിനും CSC സെന്റർ സന്ദർശിക്കാവുന്നതാണ്..

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സായുധസേനാവിഭാഗങ്ങളിലേക്ക് വിദ്യാഭ്യാസസഹായപദ്ധതി‌ ഉദ്യോഗ്‌മിത്ര

English Summary: You can apply for Kisan Samman fund and get six tousand rupees

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds