അധിക വരുമാനം തേടുന്നവർക്കും ഒരു ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നവർക്കും പറ്റിയ ഒരു അവസരമാണിത്. എസ്ബിഐ എടിഎം ഫ്രാഞ്ചൈസി തുടങ്ങാൻ പണം മുടക്കി പ്രതിമാസം 60,000 രൂപ മുതൽ 90,000 രൂപ വരെ നേടാൻ ആകുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. സ്വന്തമായി ഒരു ബിസിനസ് എന്ന ആശയത്തിന് പകരമാകില്ലെങ്കിലും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫ്രാഞ്ചൈസിലൂടെ പണം ഉണ്ടാക്കാം. എസ്ബിഐ ഫ്രാഞ്ചൈസി എടുക്കുന്നതിന് ബാങ്കുമായി ബന്ധപ്പെടാം.
ബാങ്കിൽ തന്നെ അന്വേഷിക്കാം
ഏത് പ്രദേശത്താണ് എടിഎം ഫ്രാഞ്ചൈസി സ്ഥാപിക്കാൻ ബാങ്ക് ഉദ്ദേശിക്കുന്നത് എന്ന് അന്വേഷിക്കാം. ബാങ്ക് എടിഎം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇടങ്ങളിൽ സ്വന്തമായി സ്ഥലസൗകര്യങ്ങളും നിഷ്കര്‍ഷിക്കുന്ന യോഗ്യതയുമുണ്ടെങ്കിൽ ഫ്രാഞ്ചൈസി എടുക്കാൻ ആകും. രണ്ട് ലക്ഷം രൂപയാണ് സെക്യൂരിറ്റി തുക. ഇതിന് പുറമെ മൂന്ന് ലക്ഷം രൂപയോളം നിക്ഷേപം നടത്തേണ്ടി വരുമെന്നാണ് സൂചന. ഈ തുക തിരികെ ലഭിക്കും. ഓൺലൈനിലൂടെ തന്നെ ഫ്രാഞ്ചൈസിക്കായി അപേക്ഷ നൽകാം.
ആവശ്യമുള്ള രേഖകൾ
എടിഎം ഫ്രാഞ്ചൈസിക്കായി അപേക്ഷിക്കാൻ ഐഡി പ്രൂഫ് ആവശ്യമാണ്. ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകളിൽ എന്തെങ്കിലും ഐഡി പ്രൂഫായി ഉപയോഗിക്കാം. ഇതിന് പുറമെ ഒരു അഡ്രസ് പ്രൂഫും നൽകണം. ഇതിനായി റേഷൻ കാർഡ്, വൈദ്യുതി ബിൽ എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാൻ ആകും. ബാങ്ക് അക്കൗണ്ടും പാസ്ബുക്കിൻെറ ഫ്രണ്ട് പേജിൻെറ പകര്‍പ്പും നൽകണം. ഫോട്ടോഗ്രാഫ്, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ ജിഎസ്ടി നമ്പർ, മറ്റ് സാമ്പത്തിക രേഖകൾ എന്നിവ നൽകാം.
എസ്‌ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട്: എസ്ബിഐയിൽനിന്ന് ഉയർന്ന പലിശയും വായ്പയും നേടാം
എസ്ബിഐ, വിദേശ പഠനത്തിനായി 1.5 കോടി രൂപ വരെയുള്ള വായ്‌പ ലഭ്യമാക്കുന്നു
Share your comments