1. News

എസ്ബിഐ, വിദേശ പഠനത്തിനായി 1.5 കോടി രൂപ വരെയുള്ള വായ്‌പ ലഭ്യമാക്കുന്നു

വിദേശത്ത് പോയി വിദ്യാഭ്യാസം ചെയ്യണമെന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ അതിനാവശ്യമായ പൈസയാണ് പലരുടെയും പ്രശ്നം. എന്നാൽ എസ്.ബി.ഐ അതിനുള്ള അവസരമൊരുക്കുന്നു. എസ്ബിഐ ഗ്ലോബൽ എഡ്-വാൻേറജ് പദ്ധതിയിലൂടെ (SBI Global Ed Vantage Scheme) യാണ് ഈ അവസരമൊരുക്കുന്നത്. 1.5 കോടി രൂപ വരെയുള്ള ദ്യാഭ്യാസ വായ്പയാണ് ലഭ്യമാക്കുന്നത്.

Meera Sandeep
SBI Global Ed Vantage Scheme
SBI Global Ed Vantage Scheme

വിദേശത്ത് പോയി വിദ്യാഭ്യാസം ചെയ്യണമെന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ അതിനാവശ്യമായ പൈസയാണ് പലരുടെയും പ്രശ്നം. എന്നാൽ എസ്.ബി.ഐ അതിനുള്ള അവസരമൊരുക്കുന്നു. 

എസ്ബിഐ ഗ്ലോബൽ എഡ്-വാൻേറജ് പദ്ധതിയിലൂടെ (SBI Global Ed Vantage Scheme) യാണ് ഈ അവസരമൊരുക്കുന്നത്. 1.5 കോടി രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയാണ് ലഭ്യമാക്കുന്നത്.  15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. പെൺകുട്ടികൾക്ക് പലിശയിൽ 0.50 ശതമാനം ഇളവു നല്കും.

എസ്ബിഐ ഗ്ലോബൽ എഡ്-വാൻേറജ് പദ്ധതിയിലൂടെ (SBI Global Ed Vantage Scheme) വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികൾക്ക് പഠിക്കാവുന്നതാണ്. റഗുലര്‍ കോഴ്സുകൾ പഠിക്കുന്നതിനായി ഏഴര ലക്ഷം രൂപ മുതൽ ഒന്നര കോടി രൂപ വരെയാണ് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നത്.. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ലോൺ ലഭ്യമാണ്. ഡിപ്ലോമാ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകൾ, ഡോക്ടറേറ്റ് കോഴ്സുകൾ എന്നിവയ്ക്കും വായ്പ ലഭിക്കും.

8.65 ശതമാനം പലിശ നിരക്കുള്ള വായ്പകളെടുക്കുന്ന പെൺട്ടികൾക്ക് 0.50 ശതമാനം ഇളവും നല്കും. പഠനം അവസാനിച്ച് ആറു മാസത്തിനു ശേഷം തിരിച്ചടവ് ആരംഭിക്കണം. പരമാവധി 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. വിദ്യാര്‍ത്ഥികൾക്ക് വീസ ലഭിക്കുന്നതിനു മുൻപ് തന്നെ വായ്പ അനുവാദിക്കും. ലോണിന് ആദായ നികുതി നിയമം 80 ഇ പ്രകാരമുള്ള ഇളവുകൾ പ്രയോജനപ്പെടുത്താനാകും. അമേരിക്ക, യുകെ, ആസ്ട്രേലിയ, കാനഡ, യൂറോപ്പ്, ജപ്പാൻ, സിംഗപുര്‍, ഹോങ്കോങ്, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ പഠനത്തിനാണ് വായ്പ നല്കുക.

കുട്ടികളുടെ യാത്രാ ചെലവിന് ഉൾപ്പെടെ പണം ലഭിക്കും. ട്യൂഷൻ ഫീസ് പരീക്ഷ ഫീസ് ലൈബ്രറി, ലാബ് ഫീസ് എന്നിവ എല്ലാം ലോണിൽ ഉൾപ്പെടും. പുസ്തകങ്ങൾ, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവക്കുള്ള ചെലവും ലോണിൽ ഉൾപ്പെടും. പ്രോജക്റ്റ് വർക്ക്, തീസിസ്, പഠന ടൂറുകൾ പോലുള്ളവയുടെ ചെലവ് മൊത്തം ട്യൂഷൻ ഫീസുകളുടെ 20 ശതമാനം കവിയരുത്.

ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷ ഫോം എസ്ബിഐയുടെ വെബ്സൈറ്റിലൂടെ എളുപ്പത്തിൽ ഓൺലൈൻ വഴി സമര്‍പ്പിക്കാം.  10, 12 ക്ലാസുകളുടെ മാർക്ക് ഷീറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് പകര്‍പ്പ്, പ്രവേശനത്തിന്റെ തെളിവായി യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രവേശന കത്ത്, ഓഫർ ലെറ്റർ, കോഴ്സിനായുള്ള ചെലവുകളുടെ ഷെഡ്യൂൾ സ്കോളർഷിപ്പ്, ഫ്രീ-ഷിപ്പ് തുടങ്ങിയവ നൽകുന്ന കത്തിൻെറ പകർപ്പുകൾ. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയോ സഹവായപക്കാരുടെയോ പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

SBI Aarogyam Healthcare Business Loan: ആരോഗ്യമേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം മുതൽ 100 കോടി രൂപ വരെ ലോൺ

കർഷകർക്ക് സുവർണ്ണാവസരം! SBI ഉത്സവ സീസൺ, ജ്വല്ലറി, മൊബൈൽ, ഇലക്ട്രോണിക്സ്, തുടങ്ങിയവയ്ക്ക് വലിയ തോതിൽ ഡിസ്‌കൗണ്ടും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു

English Summary: SBI offers loans of up to 1.5 crore to study in abroad

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds