അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യം അടുക്കളയിൽ പണിയെടുക്കുന്ന ഏതൊരാൾക്കും അറിയാം. പ്രത്യേകിച്ച് സ്ത്രീകൾക്ക്. പച്ചക്കറി കടയിൽ നിന്ന് വാങ്ങി കൈയ്യിൽ തൂക്കിപ്പിടിച്ചു വരുമ്പോൾ പലപ്പോഴും ഓർക്കാറുണ്ട് അടുക്കളയുടെ അപ്പുറത്തായി ഇത്തിരി നേരം ചെലവിട്ടു കുറച്ചു പച്ചക്കറികൾ ഉണ്ടാക്കിയിരുന്നെങ്കിൽ എന്ന്. പക്ഷെ കൃത്യമായി എന്ത് എപ്പോൾ എങ്ങിനെ എന്നൊക്കെയുള്ള അറിവില്ലായ്മകൾ കൊണ്ട് പച്ചക്കറിയും ഇല്ല, തോട്ടവും ഇല്ല. ദിവസേന മാർക്കറ്റിൽ നിന്ന് പച്ചക്കറി വാങ്ങി വരും.
നല്ല ഒന്നാംതരം കൃഷിക്കാരിയായ 'അമ്മ ( ഭർത്താവിന്റെ) ഇതെല്ലം കണ്ടു അന്തവിട്ടു ഇരിക്കും. അവർക്കു വാങ്ങി ഉണ്ടാക്കി ശീലമില്ല. എല്ലാം കൃഷി ചെയ്തു അതെടുത്തു കറി വച്ചേ ശീലമുള്ളൂ. സാമ്പാർ ഒക്കെ ഉണ്ടാക്കാനായി പറമ്പിൽ നിന്ന് ചേമ്പും ചേനയും കായയും ഒക്കെ പറിച്ചെടുത്തു എത്ര പെട്ടന്നാണവർ കറി ഉണ്ടാക്കുന്നത് എന്നത്ഭുതപ്പെട്ടിട്ടുമുണ്ട്. ഏതായാലും അടുക്കളത്തോട്ടം എല്ലാ വീട്ടിലും അത്യാവശ്യം വേണ്ട ഒന്നാണ് എന്നു എല്ലാവര്ക്കും അറിയാം. പച്ചക്കറികളിലെ മായവും വിലയും എല്ലാം കണക്കമ്പോൾ പ്രത്യേകിച്ചും.
നിത്യജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് പച്ചക്കറികള്ക്ക് പ്രത്യേകിച്ച് സസ്യഭുക്കുകള്ക്ക്. ആഹാരത്തിന്റെട പോഷകമൂല്യം വര്ദ്ധി പ്പിക്കാനും ആസ്വാദ്യതയ്ക്കും ഒരേയൊരു സ്രോതസാണ് പച്ചക്കറികള്‍. സമീകൃത ഭക്ഷണമായി, പ്രതിദിനം, പ്രായപൂര്ത്തി യായ ഒരാള്‍ 85 ഗ്രാം പഴങ്ങള്‍ 300 ഗ്രാം പച്ചക്കറികള്‍ എന്നിവ കഴിക്കണമെന്നാണ് പോഷകമൂല്യ വിദഗ്ധരുടെ നിര്ദ്ദേശം.
എന്നാല്‍ നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്പാൂദനത്തിന്റെ് തോത് വച്ച് പ്രതിശീര്ഷം 120ഗ്രാം പച്ചക്കറി മാത്രമേ ആഹരിക്കാന്‍ കഴിയുന്നുള്ളൂ.ഈ വിഷയം പരിഗണിച്ച്, നമ്മുടെ ആവശ്യങ്ങള്ക്കുള്ള പച്ചക്കറികള്‍, ലഭ്യമായ ശുദ്ധജലം, അടുക്കള, കുളിമുറിയില്‍ നിന്നുള്ള പാഴ്ജലം എന്നിവ ഉപയോഗിച്ച് നമ്മുടെ അടുക്കളത്തോട്ടത്തില്‍ ഒന്നാംതരം പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാം. ഉപയോഗിക്കാത്ത ജലം കെട്ടിക്കിടക്കുന്നത് തടയാനും, വീടിനു പിന്നിലുള്ള ചെറിയ കൃഷിയിടത്തില്‍ നിന്ന് നമുക്കാവശ്യമായ പച്ചക്കറികള്‍ ലഭ്യമാക്കുവാനും, പരിസര മലിനീകരണം ഒഴിവാക്കാനും, കീടങ്ങളെ നിയന്ത്രിക്കാനും, രാസവളം പ്രയോഗിക്കാതെ നല്ല പച്ചക്കറി ലഭിക്കാനും ഇതുവഴി കഴിയുന്നു. .
എങ്ങിനെ ഒരു അടുക്കളത്തോട്ടം നിർമ്മിക്കാം ?
അടുക്കളത്തോട്ടത്തിനുള്ള ഇടം തെരഞ്ഞെടുക്കൽ ആണ് ആദ്യം വേണ്ടത്. അടുക്കളത്തോട്ടത്തിന് ഇടം കണ്ടെത്തലിന് പരിമിതികളുണ്ട്.പലപ്പോഴും അടുക്കൽബഹാഗത്തു അധികം സ്ഥലം ഉണ്ടാവില്ല. നഗരങ്ങളിലുള്ള വീടുകളിൽ പ്രത്യേകിച്ചും.അംങ്ങനെയുള്ളവർക്കു ടെറസ്സിലോ മതിലിനു മുകളിൽ ചെറിയ ഗ്രോ ബാഗിലോ കൃഷി ചെയ്യാം. എങ്കിലും ഏറ്റവും അനുയോജ്യമായ ഇടം അടുക്കള ബഹഗം തന്നെ. വീട്ടിലുള്ളവരുടെ ശ്രദ്ധ ഇവിടെ ലഭിക്കും എന്നതിനാലാണ്. വിശ്രമ സമയത്ത് പരിചരിക്കാന്‍ കഴിയും. അടുക്കളയില്‍ നിന്നും കുളിമുറിയില്‍ നിന്നുമുള്ള പാഴ്ജലം തടങ്ങളിലെത്തുകയും ചെയ്യും. സ്ഥലത്തിന്റെ് ലഭ്യതയ്ക്കനുസരിച്ച് തോട്ടം ചെറുതോ വലുതോ ആകാം; വീട്ടിലെ അംഗങ്ങളുടെ എണ്ണം തോട്ടത്തിന്റെര വലിപ്പത്തെ ബാധിക്കും. ആകൃതിയെക്കുറിച്ച് പ്രത്യേക നിഷ്‌കര്ഷ ഇല്ലെങ്കിലും, കഴിയുന്നതും ചതുരത്തെക്കാള്‍ ദീര്ഘചചതുരാകൃതിയാണ് നല്ലത്. 4-5 അംഗങ്ങളുള്ള വീട്ടില്‍ ആവശ്യമായ പച്ചക്കറി ലഭിക്കാന്‍ തുടര്‍ കൃഷിയും ഇടവിളകളും ചേര്ന്ന് , 5 സെന്റ്ച സ്ഥലം മതി.
ഭൂമി തയാറാക്കൽ
30-40 സെ.മീ. താഴ്ച്ചയില്‍ മണ്ണ് ഇളക്കിയിടുക. കല്ല്, കുറ്റിച്ചെടികള്‍, കളകള്‍ എന്നിവ പറിച്ചുമാറ്റുക. മുറ്റത്തുള്ള വളം, മണ്ണിര ഉപയോഗിച്ചുള്ള കൂട്ടുവളം (കമ്പോസ്റ്റ്) എന്നിവ മണ്ണില്‍ ചേര്ക്കുക. ആവശ്യമനുസരിച്ച് 45-60 സെ.മീ. ഇടവിട്ട് തടമെടുക്കുക. കുഴികൾ ക്കു പകരം തടമാണ് നല്ലത്.
വിതയ്ക്കല്‍, നടീൽ
നേരിട്ട് നടാവുന്ന വിളകളാണ് വെണ്ട, അമരയ്ക്ക, പയര്‍. ഇവ 30 സെ.മീ. ഇടവിട്ട് തടത്തിന്റെട ഒരുവശത്ത് നടാം. അമരപ്പയര്‍ (ചെടി മുഴുവനായി പറിച്ചെടുക്കണം) 20 ഭാഗം മണ്ണില്‍ ഒരു ഭാഗം വിത്ത് വിതറി നടാം. ചെറിയ ഉള്ളി, പുതിന, മല്ലി എന്നിവ തടത്തിലെ ബണ്ടുകളില്‍ നടാം.
മാറ്റി നടാനുള്ള വിളകളായി തക്കാളി, വഴുതനങ്ങ, മുളക് എന്നിവ ചെറിയ തടങ്ങളിലോ, ചെടിച്ചട്ടിയിലോ ഒരു മാസം മുമ്പുതന്നെ നടാം. വിതച്ചതിനുശേഷം, മേല്മണ്ണ് കൊണ്ട് മൂടി, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് വിതറുന്നത്, ഉറുമ്പുശല്യം ഒഴിവാക്കും. വിതച്ച് 30 ദിവസം കഴിഞ്ഞ് (തക്കാളിക്ക്) 40-45 ദിവസം കഴിഞ്ഞ് വഴുതന, മുളക്, സവാള എന്നിവ ചെറുതടങ്ങളില്‍ നിന്ന് മാറ്റി അരികില്‍ നടാം. തക്കാളി, വഴുതന, മുളക് 30-45 സെ.മീ. അകലത്തിലും, സവാളക്ക് 10 സെ.മീ. അകലത്തില്‍ വരമ്പിന്റെട ഇരുവശത്തും നടാം. നട്ട ഉടന്‍ തന്നെ നന്നായി നനക്കണം. തുടര്ന്ന് മൂന്നാം ദിവസവും ആദ്യഘട്ടത്തില്‍ തൈകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. പിന്നീട് നാല് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.വര്ഷം മുഴുവനും ആവശ്യമായ പച്ചക്കറി അനഗ്നെ ഉണ്ടാക്കാം
നാടൻ പച്ചക്കറി, പരമാവധി അളവില്‍ അടുക്കളയിലെത്തിക്കുകയാണ് അടുക്കളത്തോട്ടത്തിന്റെ് ഉദ്ദേശം ചില കാര്യങ്ങള്‍ മുറപോലെ ചെയ്താല്‍ ഇത് മുടങ്ങാതെ ലഭിക്കുന്നതാണ്.ആണ്ടോടാണ്ട് തുടർവാളം നൽകിയാൽ മതി. ഉയർന്നു നിൽക്കുന്ന ചെടികള്‍ തോട്ടത്തിന്റെ ഏറ്റവും പിൻഭാഗത്തു നടണം, ഇല്ലെങ്കില്‍ അവ മറ്റുവിളകള്ക്ക്ു സൂര്യപ്രകാശം കിട്ടാതിരിക്കാൻ കാരണമാകും. അവയ്ക്ക് പോഷകവും ലഭിക്കില്ല.
അടുക്കളത്തോട്ടത്തിന്റെ് സാമ്പത്തികലാഭം
തോട്ടക്കാര്‍ ആദ്യം സ്വന്തം കുടുംബങ്ങൾക്കായി , പച്ചക്കറികള്‍ തയാറാക്കുന്നു. വില്ക്കുകയോ , പകരം നല്കുംകയോ വഴി അധികമുള്ളത് കാശാക്കുകയും ചെയ്യുന്നു. വരുമാനം ഉണ്ടാക്കല്‍ പ്രധാന ഉദ്ദേശം അല്ലെങ്കിലും അതും ആവാം. ഒപ്പം രാസവളമില്ലാത്ത. പോഷകഗുണമുള്ള പച്ചക്കറി ലഭ്യമാകുകയും ചെയ്യും. അടുക്കളത്തോട്ടം ഇല്ലാത്തവർക്കായി ഇത് സമർപ്പിക്കുന്നു.
Share your comments